കര്‍ണാടകയില്‍ ആദായനികുതി വകുപ്പിന്റെ കൂട്ട റെയ്ഡ്; കോടികളുടെ സ്വര്‍ണവും പണവും പിടികൂടി
മംഗളൂരു: കര്‍ണാടകയിലെ വിവിധ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ കൂട്ട റെയ്ഡില്‍ കോടികള്‍ വിലവരുന്ന സ്വര്‍ണവും പണവും പിടികൂടി. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെ പിടികൂടിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിയമവിരുദ്ധമായി പണം കൈമാറുന്നത് തടയുന്നതിനു വേണ്ടിയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഇരുവിഭാഗവും ഒന്നിച്ച് 23 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് 3.19 കോടി രൂപയും 3.9 കോടി വിലവരുന്ന സ്വര്‍ണവും പിടിച്ചെടുത്തത്. സ്വര്‍ണത്തിന് 13.5 കിലോ തൂക്കമുള്ളതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബംഗളൂരു, ചിത്രദുര്‍ഗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബന്ധമുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കൂടാതെ ഹൂബ്ലി, ഗഡഗ്, ബെല്ലാരി പ്രദേശങ്ങളില്‍ കരാര്‍ ജോലികള്‍ ചെയ്യുന്ന ആറു പി.ഡബ്ല്യു.ഡി കരാറുകാരുടെ വീടുകളിലും ഓഫിസുകളിലും ഉഡുപ്പി കേന്ദ്രീകരിച്ച് ബസ് വ്യവസായം നടത്തുന്ന ഒരാളുടെ വീട്ടിലും ഓഫിസിലും ഗോവയില്‍ മഡ്ക്ക കളിക്കു വേണ്ടി ഒരുക്കിവച്ച 33 ലക്ഷം രൂപയും ഉള്‍പ്പെടെയാണ് ഇത്രയും തുകയും സ്വര്‍ണവും പിടികൂടിയത്.
റെയ്ഡ് നടത്തിയ കേന്ദ്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയും ജനപ്രതിനിധികള്‍ അവരുടെ ജീവനക്കാര്‍ എന്നിവരുടെ വീടുകളോ, സ്ഥാപനങ്ങളോ അല്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."