'മഅ്ദനി; സര്‍ക്കാര്‍ ഇടപെടണം'
പൊന്നാനി: ജഡ്ജിയെ മാറ്റിയതുമൂലം ബംഗളുരു സ്‌ഫോടനകേസിന്റെ വിചാരണ സ്തംഭിച്ച സാഹചര്യത്തില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരളസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.ടി.യു.സി സംസ്ഥാനപ്രസിഡന്റ് സക്കീര്‍ പരപ്പനങ്ങാടി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ക്ക് ലക്ഷം നിവേദനം അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 14ന് തിരൂരില്‍ ഏകദിന പഠനക്യാംപ് സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് കെ.ടി കുഞ്ഞിക്കോയ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി അസീസ് വെളിയങ്കോട് വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി ഫൈസല്‍ കന്മനം, ട്രഷറര്‍ എം. മന്‍സൂര്‍, വൈസ് പ്രസിഡന്റുമാരായ ഷാഹുല്‍ പള്ളിക്കല്‍, ഹനീഫ വള്ളിക്കുന്ന്, ജോ. സെക്രട്ടറിമാരായ രാജു കൊണ്ടോട്ടി, അബ്ദുല്‍റഹ്മാന്‍ കുഴിയാംപറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."