സ്‌നേഹത്തണലില്‍ സംഗീതവുമായി രാഷ്ട്രീയക്കാര്‍
കണ്ണൂര്‍: രാഷ്ട്രീയ വേദികളില്‍ അണികളുടെ ആവേശമായ നേതാക്കള്‍ കക്ഷിരാഷ്ട്രീയം മറന്ന് സംഗീതവുമായി ഒരു ബാന്‍ഡിനു കീഴില്‍ ഒന്നിക്കുന്നു. എം.പിമാരായ പി.കെ ശ്രീമതി, എം.കെ രാഘവന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എ.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, കെ.എന്‍ ജയരാജ്, ജി. ദേവാരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍മന്ത്രി കെ.പി മോഹനന്‍, എം.സി ഖമറുദ്ദീന്‍, കെ.വി കുഞ്ഞിരാമന്‍, എ.പി അബ്ദുല്ലക്കുട്ടി, പി. രാമകൃഷ്ണന്‍, പി.പി ദിവ്യ, കെ. രഞ്ജിത്ത് തുടങ്ങിയവരാണ് ബാന്‍ഡിലെ അംഗങ്ങള്‍. ഡി.സി.സി ജനറല്‍ സെക്രട്ടറി റഷീദ് കവ്വായി ചെയര്‍മാ നും ജനതാദള്‍ നേതാവ് അഷ്‌റഫ് പുറവൂര്‍ കണ്‍വീനറും നൗഷാദ് കോട്ടച്ചേരി കോഓര്‍ഡിനേറ്ററും നിസാര്‍ ചേലേരി, സുബാഷ് പൊതുവാള്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കണ്ണൂര്‍ ഹാര്‍മണി എന്ന സംഘടനയുടെ നേതൃത്വത്തിലാണു പരിപാടി.
അടുത്തമാസം ആറിനു കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണു വേറിട്ട സംഗീതനിശ സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആറിന് പരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പാട്ടുപാടി ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളെ അപേക്ഷിച്ച് രാഷ്ട്രീയച്ചൂട് കൂടുതലുള്ള കണ്ണൂരിന്റെ മണ്ണില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാനാണ് ഒന്നിച്ചുപാടാം എന്ന പ്രമേയത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. കലക്ടര്‍ മീര്‍ മുഹമ്മദലി പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."