മട്ടന്നൂരില്‍ നാലുപേര്‍ക്കു കൂടി ഡെങ്കി
മട്ടന്നൂര്‍: മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും പടര്‍ന്നു പിടിച്ച ഡെങ്കിപ്പനിയ്ക്കു ശമനമായില്ല. ഇന്നലെ നാലുപേര്‍ക്ക് കൂടി ഡെങ്കി സ്ഥിതികരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായുള്ള ഡെങ്കിപ്പനി നിയന്ത്രണവിധേയമാണെന്നു ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ മറിച്ചാണ് സംഭവിക്കുന്നത്.
പരിസര ശുചിത്വമില്ലാത്തതും വീടുകള്‍ക്കു പുറമെ വ്യാപാരസ്ഥാപനങ്ങള്‍, ഓവുചാലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് രോഗം പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതുവരെ 165ഓളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് പനി പടരുന്നതിനാല്‍ ഗുരുതരമായ സ്ഥിതിയാണ് നഗരത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളേയും ലാര്‍വയേയും വിവിധ ഭാഗങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു.
കൂടാതെ മലമ്പനി പടര്‍ത്തുന്ന കൊതുകിനെയും പ്രദേശത്ത് നിന്നു കണ്ടെത്തി. കൊതുക് നശീകരണത്തിന് ആരോഗ്യവകുപ്പ് വിവിധ പദ്ധതികള്‍ ചെയ്തുവരുന്നുണ്ട്. കാനകള്‍, ആള്‍ത്താമസമില്ലാത്ത പുരയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനവും നഗരസഭയുടെ ഡ്രൈഡേ ആചരിക്കലും നടക്കുന്നതനിടെയാണ് വീണ്ടും ഡെങ്കി പടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."