പാലത്തായി കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍; പ്രതിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്
എറണാകുളം: പാലത്തായി പീഡനക്കേസിവെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതിക്ക് നോട്ടീസയക്കാന്‍ ഉത്തരവിടുകയും ചെയ്തു. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത വ്യാഴായ്ച്ച വീണ്ടു കേള്‍ക്കും. ജസ്റ്റിസ് പി.ജി അരുണിന്റേതാണ് ഉത്തരവ്. മതാവിന് വേണ്ടി അഡ്വ മുഹമ്മദ് ഷാ ഹാജറായി.
പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കോടതി ഉത്തരവിറക്കിയിരുന്നു. ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
നേരത്തെ ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ വ്യക്തമായി ഐഡന്റിറ്റി പോലും മനസ്സിലാകാത്ത ഒരാളുമായി ഫോണിലൂടെ കൈമാറിയെന്നും ഇരയെയും സാക്ഷികളെയും തിരിച്ചറിയുന്ന തരത്തിലാണ് വിവരങ്ങള്‍ കൈമാറിയതെന്നും പരാതിയില്‍ പറയുന്നു.
ശ്രീജിത്തിനെ അന്വേഷണച്ചുമലയില്‍ നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഇമെയില്‍ ക്യാമ്പയിനും നടന്നിരുന്നു.
കേസില്‍ പ്രതിയും അധ്യാപകനും ബി.ജെ.പി നേതാവുമായപത്മരാജന് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്താത്തതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."