HOME
DETAILS
MAL
ന്യൂ എജുക്കേഷന്‍ പോളിസിക്ക് മന്ത്രിസഭയുടെ അംഗീകാരം, മന്ത്രാലയത്തിന്റെ പേര് മാറ്റി
backup
July 29 2020 | 09:07 AM
ന്യൂഡല്‍ഹി: ന്യൂ എജുക്കേഷന്‍ പോളിസി (എന്‍.ഇ.പി) ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് മാറ്റുകയും ചെയ്തു.
ഐ.എസ്.ആര്.ഒ മുന്‍ മേധാവി കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ് എന്‍.ഇ.പിയുടെ കരട് തയ്യാറാക്കി സമര്‍പ്പിച്ചത്. എം.എച്ച്.ആര്.ഡി മന്ത്രിയായി രമേശ് പൊക്രിയാല്‍ ചുമതലയേറ്റ ശേഷമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കരട് പൊതു അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കുകയും രണ്ടു ലക്ഷത്തിലേറെ നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
നിലവിലുള്ള എന്‍.ഇ.പി 1986 ലാണ് ഉണ്ടാക്കിയത്. ഇത് പിന്നീട് 1992 ല്‍ പുനരുദ്ധീകരിക്കുകയും ചെയ്തു. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്ന് 2014 എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."