ഇനി ആവര്‍ത്തിക്കല്ലേ...കന്നുകാലികളോടുള്ള ക്രൂരത
തിരുന്നാവായ: നിറഞ്ഞൊഴുകിയ നിളയില്‍ മരണത്തെ മുഖാമുഖം കണ്ട മിണ്ടാപ്രാണികളെ രക്ഷിക്കുന്നതില്‍ നിര്‍ണായകമായത് സുപ്രഭാതം വാര്‍ത്ത. ഡി.ടി.പി.സി തോണി കടത്തുകാരനും മുങ്ങല്‍ വിദഗ്ധനുമായ പാറലകത്ത് യാഹുട്ടിയുടെ സഹായത്തോടെ ഭാരതപ്പുഴയില്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനു വേണ്ടി അലമുറയിട്ടു കരയുന്ന നാല്‍കാലികളുടെ ദുരിതക്കഥ പുറത്തുവന്നത്. നാലു ഭാഗങ്ങളില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറിയ തുരുത്തുകളിലാണ് കയറുകളാല്‍ ബന്ധിപ്പിക്കപ്പെട്ട നിലയില്‍ കന്നുകാലികളെ കണ്ടെത്തിയത്. പുഴയില്‍ മരണത്തെ മുഖാമുഖം നോക്കി നില്‍ക്കുന്ന കന്നുകാലി കൂട്ടങ്ങളുടെ ദയനീയ കാഴ്ചകളാണ് അന്വേഷണത്തില്‍ ദൃശ്യമായത്.
വെള്ളിയാഴ്ച സുപ്രഭാതം റിപ്പോര്‍ട്ട് പുറത്ത് വന്നതിനെതുടര്‍ന്ന് മൃഗസ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ദൃശ്യ മാധ്യമങ്ങളും ഇടപ്പെട്ടു. സംഭവം വിവാദമായപ്പോള്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ജില്ലാ കലക്ടറോട് വിശദ്ധീകരണം തേടി. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മണിക്കൂറുകള്‍ക്കകം മൃഗസംരക്ഷണ വകുപ്പും ദേശീയ ദുരന്ത നിവാരണ സേനയും റവന്യൂ അധികൃതരും ഭാരതപ്പുഴയുടെ തീരങ്ങളില്‍ കുതിച്ചെത്തി. ദേശീയ ദുരന്തനിവാരണ സേന നാലു ബോട്ടുകളിലായി പുഴയില്‍ നടത്തിയ തിരച്ചില്ലില്‍ ആറോളം കന്നുകാലികളെ രക്ഷപ്പെടുത്തി. കരയിലെത്തിച്ച പശു, എരുമ തുടങ്ങിയ മൃഗങ്ങളെ തിരുന്നാവായ പഞ്ചായത്ത് ഏറ്റെടുത്തു. ഇവയുടെ സംരക്ഷണ ചുമതല താല്‍ക്കാലികമായി തിരുന്നാവായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ഷീര ഉത്പാദന സംഘത്തിന് കൈമാറി.
മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റുമായി നാട്ടുകാര്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കാലികളുടെ യഥാര്‍ഥ ഉടമകളെത്തിയാല്‍ ഇവയെ വിട്ടുനല്‍കും. എന്നാല്‍, ഉടമകള്‍ക്കെതിരേ മൃഗ സംരക്ഷണ വകുപ്പ് പ്രകാരം കേസെടുക്കും. പിഴ ചുമത്തും, സംരക്ഷണ ചുമതല വഹിക്കുന്ന ക്ഷീര സംഘത്തിന് മേല്‍നോട്ട കൂലി നല്‍കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."