യുവതിയുടെയും മക്കളുടെയും മരണം; കര്‍മസമിതിയുമായി നാട്ടുകാര്‍ രംഗത്ത്
തിരൂരങ്ങാടി: കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് തീവണ്ടിതട്ടി യുവതിയും മൂന്ന് പെണ്മക്കളും മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ രംഗത്ത്. എ.ആര് നഗര്‍ വി.കെ പടിയിലെ നാട്ടുകാരാണ് സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നത്. വി.കെ പടിയിലെ നടുവിലങ്ങാടി വാടക ക്വര്‍ട്ടേഴ്സിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഞായറാഴ് മരിച്ച കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇരുമ്പുചോല എ.യു.പി സ്കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി എ.ആര് നഗര്‍ പഞ്ചായത്തിന്റെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചിരുന്നു. യുവതിയുടെ മാതാവും അന്വേഷണം ആവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സര്‍വകക്ഷി കര്‍മസമിതി രൂപീകരിച്ചു. ദാരുണ മരണത്തിന് ഇടയാക്കിയ സംഭവങ്ങള്‍ കണ്ടെത്തി മരണത്തിലെ യഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്ന് കര്‍മസമിതി ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, ജില്ലാ കലക്ടര്‍, വനിത കമ്മീഷന് തുടങ്ങിയവര്‍ക്ക് പരാതി നല്‍കും. സമര പരിപാടികളുമായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. ഭാരവാഹികള്‍: കൊളക്കാട്ടില് ഇബ്റാഹിം കുട്ടി(ചെയര്‍),കാവുങ്ങല്‍ ലിയാക്കത്തലി(ജന.കണ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."