കാട്ടാക്കടയില്‍ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
കാട്ടാക്കട: കാട്ടാക്കട പട്ടണത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ജങ്ഷനിലെ പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പഴകിയ ഭക്ഷണം കണ്ടെത്തിയ മൂന്ന് ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്‍കി. കേടായ വറുത്തമീന്‍, ദിവസങ്ങള്‍ പഴക്കമുള്ള കറികള്‍, പെറോട്ട, കുഴച്ച മാവുകള്‍ എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും, പൊതുമരാമത്ത് ഓടയിലും, സമീപത്തെ തോട്ടിലും മാലിന്യം തുറന്നു വിടുകയാണെന്നും കണ്ടെത്തി. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു. ജീവനക്കാര്‍ക്ക് ആര്‍ക്കും പകര്‍ച്ചവ്യാധികള്‍ ഇല്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല എന്നും വ്യക്തമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. 12 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ്, ജൂനിയര്‍മാരായ പി. ഗോപിനാഥന്‍നായര്‍, ശ്രീജിത്ത്, സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."