HOME
DETAILS
MAL
'വെള്ളാഞ്ചേരി കായല്‍ ഇല്ലാതാക്കരുത്'
backup
April 27 2017 | 23:04 PM
എടപ്പാള്‍: തവനൂര്‍,കാലടി പഞ്ചായത്തുകളുടെ ജലസംഭരണിയായ പുരാതന വെളളാഞ്ചേരി കായല്‍ ഇല്ലാതാക്കാനുള്ള തവനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഗൂഡ നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് തവനൂര്‍ മണ്ഡലം സ്വതന്ത കര്‍ഷക സംഘം കണ്വന്ഷന് ആവശ്യപ്പെട്ടു. ഭൂ,മണ്ണ് മാഫിയകളുടെ താല്പര്യം സംരക്ഷിക്കാന്‍ പരിസ്ഥിതി ആഘാതം പഠിക്കാതെ കായല്‍ കുളംകുഴിച്ച് മണ്ണ് കടത്താനുള്ള തന്ത്രമാണ് ഇതിന്റെ പിന്നിലെന്ന് കണ്വന്ഷന് കുറ്റപ്പെടുത്തി.
ഇബ്രാഹിം മൂതൂര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് ഉദ്ഘാടനം ചെയ്തു.
ടി.പി.ഹൈദരലി, പി.ഉണ്ണീന്‍കുട്ടി, എം.കെ.എം.അലി, സി.എം.അക്ബര്‍, വി.പി.ഹംസ, സി.പി.കുഞ്ഞുട്ടി, വി.കെ.ഗഫൂര്‍, അബ്ദുല്ല അമ്മായത്ത് സംസാരിച്ചു.ഭാരവാഹികള്‍ എം.കെ.എം.അലി (പ്രസി)പി.ഉണ്ണീന്‍കുട്ടി (സെക്ര) കെ.പി.അലി (ട്രഷ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."