HOME
DETAILS

വീര്യം കൂട്ടാന്‍ കീടനാശിനികളും ; തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് വഴി മലപ്പുറം ജില്ലയിലേക്ക്

  
backup
April 27 2017 | 23:04 PM

%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf





ചങ്ങരംകുളം:  ജില്ലയില്‍ കഞ്ചാവിന്റെ പ്രധാന ഉറവിടം തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് ജില്ല വഴിയാണെന്ന്  എക്‌സൈസിനു വിവരം ലഭിച്ചതായി സൂചന. അതിര്‍ത്തി പ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകള്‍ വഴി  ബൈക്കിലും അറവു മാലിന്യവും പാലക്കാട് നിന്നും കരിമ്പും കൊണ്ടുവരുന്ന വാഹനങ്ങളിലുമാണ്  വന്‍ തോതില്‍ കഞ്ചാവ് എത്തുന്നത്.
പഞ്ചായത്ത് റോഡുകളില്‍ വാഹന പരിശോധന ഉണ്ടാകില്ല എന്നതാണ്  ഇത്തരം സംഘങ്ങള്‍ക്ക് ഗുണകരമാകുന്നത്. ജില്ലയില്‍ എത്തുന്ന കഞ്ചാവില്‍ പുകയില കഷായവും ചില  കീടനാശിനികളും ഉപയോഗിച്ച് വീര്യം കൂട്ടിയതിന് ശേഷം കാടുമൂടി കിടക്കുന്ന പൊതു  സ്ഥലങ്ങളിലോ റോഡില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലോ റോഡരികിലുള്ള മാലിന്യങ്ങളിലോ  സൂക്ഷിച്ച് വെക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടാറില്ല. ഇങ്ങനെ  സൂക്ഷിക്കുന്ന കഞ്ചാവ് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചുള്ള കച്ചവടങ്ങളുടെ മറവിലും  പൊലിസിനെയും എക്‌സൈസിനേയും കബളിപ്പിച്ച് വഴിയോര കച്ചവടത്തിന്റെയും മറ്റും മറവിലും  വില്‍പന നടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലിസ് സ്റ്റേഷന് സമീപം വഴിയോരത്ത്  ജ്യൂസ് വില്‍പനയുടെ മറവില്‍  കഞ്ചാവ് വില്‍പന നടത്തിയവരും ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു  കൊണ്ടായിരുന്നു കഞ്ചാവ് വിറ്റിരുന്നത്.
ചൂട് കൂടിയ ഉച്ച സമയങ്ങളില്‍ സ്‌കൂള്‍, കോളജ്  വിദ്യാര്‍ഥികള്‍ ജ്യൂസ് കുടിക്കാനെന്ന വ്യാജേന കടയിലേക്ക് പോകുകയും പത്തു രൂപയുടെ ജ്യൂസിന്  പകരം അഞ്ഞൂറ്റിപ്പത്തു രൂപ കൊടുക്കുകയുമാണ് പതിവ്.  
അഞ്ഞൂറ്റിപ്പത്തു രൂപ കൊടുത്താല്‍ അത്  കഞ്ചാവിനാണെന്ന് മനസ്സിലാകും വിധത്തില്‍ രഹസ്യ കോഡ് ഭാഷയാണ് കച്ചവടക്കാര്‍ വില്‍പനക്കായി  ഉപയോഗിച്ചിരുന്നത്. കോഡ് നല്‍കിയാല്‍ ജ്യൂസ് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടതില്‍ സൂക്ഷിച്ച  ചെറിയ പാക്കറ്റുകളിലുള്ള കഞ്ചാവ് എടുത്ത് ആവശ്യക്കാരന് നല്‍കുകയും ചെയ്യും. കഞ്ചാവ് രാസ  കീടനാശിനിയില്‍ മുക്കി വച്ചതിന് ശേഷം ഉണക്കി ചെറിയ പൊതികളിലാക്കിയവയാണ് വില്‍പനക്ക്  ഉപയോഗിക്കുന്നത്.
നകീടനാശിനി കൂടി ആയാല്‍ വീര്യം കൂടുമെന്നും വില്‍പനക്കാര്‍ പറയുന്നു.  ഇത്തരത്തിലുള്ള കഞ്ചാവ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വകുപ്പും  പറയുന്നുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ പ്രതികളില്‍ നിന്നും മലപ്പുറം ജില്ലയില്‍ പാതയോരങ്ങളില്‍  ഇത്തരത്തില്‍ ജ്യൂസ് കടകളുടെ മറവില്‍ കഞ്ചാവ് വില്‍ക്കുന്ന വന്‍ സംഘങ്ങള്‍ ഉണ്ടെന്നും വഴിയോര കച്ചവടം  നടത്താന്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്കും ഇത്തരം മാഫിയകള്‍ സഹായം നല്‍കുന്നതായും അധികൃതര്‍ക്ക് വിവരം  ലഭിച്ചിട്ടുണ്ട്.
ജ്യൂസ് കടകള്‍ കൂടാതെ കോഴിക്കടകളും  ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും കഞ്ചാവ്, ഹാന്‍സ് എന്നിവ വില്‍പന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കഞ്ചാവിനായി  ശക്തമായ തിരച്ചില്‍ നടത്താനും എക്‌സൈസും പൊലിസും തയാറെടുക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago