മെഡിക്കല്‍ കോളജിലെ അസൗകര്യങ്ങള്‍ മാറ്റിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍
മഞ്ചേരി: മെഡിക്കല്‍ കോളജിലെ നിലവിലെ അസൗകര്യങ്ങള്‍ മാറ്റിയെടുക്കുന്നതിനായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടന്നു. പുതിയ വികസന സംരംഭത്തിനു ആയുഷ് എന്നി പേരിട്ടാണ് വിദ്യാര്‍ഥികള്‍ കര്മസജ്ജരായിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അരലക്ഷം രൂപ ചെലവ് വരുന്ന മുപ്പത് ബി.പി അപ്പാരറ്റസുകളുടെ കൈമാറ്റവും നടന്നു.
നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലേബര്‍ റൂം, വാര്‍ഡുകള്‍, ഒ.പി, ക്യാഷ്വാലിറ്റി എന്നിവിടങ്ങളില്‍ ആവശ്യ ഉപകരണങ്ങള്‍ക്കു ലഭ്യത കുറവു അനുഭവപ്പെടുകയാണ്.ഇ സാഹചര്യത്തിലാണ് വിദ്യാര്‍ഥി കൂട്ടായ്മയുടെ മാതൃകാ പ്രവര്‍ത്തനം. പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, വിദ്യാര്‍ഥികളായ ഡയാന ജോണ്‍, ഹസന് റാശിദ് സഫ്വാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."