ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്നതാണ് ചോദ്യം: എസ്. രാമചന്ദ്രന്‍ പിള്ള
ചവറ: ഏറ്റവും പ്രധാനപ്പെട്ടതാണ് പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രചാരണാര്‍ഥം ചവറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടാമത് ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം പൗരത്വം നിര്‍ത്തലാക്കുമെന്ന് പറഞ്ഞത് ഇതിനൊക്കെ മുന്നോടിയായിട്ടാണ്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ തെരഞ്ഞെടുപ്പ്, ഭരണഘടന, മതനിരപേക്ഷത എന്നിവ ഉണ്ടാവില്ല. ലോകത്തെ ഏതൊരു പാര്‍ലമെന്റിലും ഒരു അവിശ്വാസപ്രമേയം ഉന്നയിച്ചാല്‍ ആദ്യം പാര്‍ലമെന്റ് ചര്‍ച്ചചെയ്യുന്നത് അതിനെപ്പറ്റി ആവും. എന്നാല്‍ അവിശ്വാസപ്രമേയം പോലും ചര്‍ച്ചചെയ്യാന്‍ തയാറായില്ല. പാര്‍ലമെന്ററിന്റേയും കോടതിയുടെയും സി.ബി.ഐയുടെയും റിസര്‍വ് ബാങ്കിന്റെയും അധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
പരമോന്നത കോടതിക്ക് പോലും ഭരണനിര്‍വഹണം നടത്താന്‍ തടസം നില്‍ക്കുന്ന തരത്തിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരായി ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അഞ്ചു സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് പത്രസമ്മേളനം വിളിക്കേണ്ടി വന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം ഗവണ്‍മെന്റിന്റെ ചെലവുകള്‍ക്കായി ആവശ്യപ്പെടുന്നു,
സി.ബി.ഐയെ കൂട്ടിലെ തത്ത ആക്കുന്നു. ഇന്‍കം ടാക്‌സ് വകുപ്പ് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു. അതേസമയം, ഇലക്ഷന്‍ കമ്മിഷന്‍ കണ്ടെത്തിയതുപോലെ ബി.ജെ.പി ബന്ധമുള്ള കോര്‍പറേറ്റുകളെയോ രാഷ്ട്രീയക്കാരെയോ ഇന്‍കംടാക്‌സ് തേടി എത്തുന്നില്ലെന്നും എന്‍.ഡി.എ ഗവണ്‍മെന്റിന്റെ വിമാന അഴിമതിക്കെതിരേയും ജി.എസ്.ടിക്കെതിരേയും പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ കെ.എന്‍ ബാലഗോപാലനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിവന്‍കുട്ടി പിള്ള അധ്യക്ഷനായി. എന്‍. വിജയന്‍പിള്ള എം.എല്‍.എ, കമറുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."