കുതിരപ്പുറത്തേറി വിദ്യാര്‍ഥികള്‍; കാല്‍പ്പന്തുകളിക്ക് ഫൈനല്‍ വിസില്‍
കൊണ്ടോട്ടി: റഷ്യയില്‍ ലോകകപ്പ് കളിയാരവത്തിന് വിസില്‍ മുഴങ്ങിയപ്പോള്‍ തുടങ്ങിയതാണ് കൊണ്ടോട്ടി ഗവ വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ കായിക വിഭാഗത്തിന്റെ കളിയാരവം.ആര്‍ഭാടങ്ങളില്ലാതെ കൗതുകവും,പഠനാര്‍ഹവുമായ ഒരുമാസക്കാലം ലോകക്കപ്പിനൊപ്പം സഞ്ചരിച്ച സ്കൂളും വിദ്യാര്‍ഥികളും ഇന്നലെ ഫൈനല്‍ വിസില്‍ മുഴക്കിയപ്പോള്‍ കുതിരപ്പുറത്തേറി വിദ്യാര്‍ഥികള്‍ വീശിയത് കളിക്കളത്തിലിറങ്ങിയ 32 രാജ്യങ്ങളുടെ പതാകകളായിരുന്നു. വരും കാലം ഇന്ത്യയുടെ പതാക പിടിക്കാന്‍ കഴിയണമെന്ന പ്രാര്‍ഥനയോടെ വിദ്യാര്‍ഥികളും പറഞ്ഞു. ഇനി നാലുവര്‍ഷത്തിന് ശേഷം ഖത്തറില്‍ കാണാം.
ഒരു മാസക്കാലമായി വിവിധങ്ങളായ പരിപാടികളോടെയാണ് ലോകക്കപ്പ് ഫുട്ബോളിനെ വിദ്യാര്‍ഥികള്‍ വരവേറ്റത്. ചിത്രരചന, സോക്കര്‍ ക്വിസ, പതിപ്പ് നിര്‍മാണം, ഷൂട്ടൗട്ട് മത്സരം, അമ്മമാര്‍ക്കുള്ള പ്രവചന മത്സരം തുടങ്ങിയവയാണ് സംഘടിപ്പിച്ചിരുന്നത്. സമാപനത്തില്‍ കുതിരപ്പുറത്തേറി വിദ്യാര്‍ഥികള്‍ വിവിധ രാജ്യങ്ങളുടെ പതാകകളേന്തി അണിനിരന്നതാണ് ഇന്നലെ വേറിട്ട കാഴ്ചയായത്. ലോകകപ്പില്‍ പങ്കെടുത്ത 32 രാജ്യങ്ങളുടെ പതാകകളുമായാണ് കുട്ടികള്‍ അണിനിരന്നത്. പരിപാടി പ്രധാനാധ്യാപകന് സൈതലവി മങ്ങാട്ട് പറമ്പന്‍ ഉദ്ഘാടനം ചെയ്തു.
കായിക അധ്യാപകന് മുഹമ്മദ് ഷാജഹാന്.കെ.സുനില്‍ കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."