വര്‍ഗീയത വളര്‍ത്തി വോട്ടു നേടാനാണ് ശ്രമം, കേരളത്തില്‍ ഇതൊന്നും വിലപ്പോവില്ല- ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തെ പുച്ഛിച്ചു തള്ളി കുഞ്ഞാലിക്കുട്ടി
മലപ്പുറം: വര്‍ഗീയത വളര്‍ത്തി വോട്ടു നേടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ബി.ജെ.പിയുടെ ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ മുസ്‌ലിം ലീഗിനെതിരെ നടത്തിയ പരാമര്‍ശങ്ങളുള്‍പെടെ ഇത്തരം നീക്കങ്ങളെ പുച്ഛിച്ചു തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യ നാഥ് തുടങ്ങി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല. മതേതരത്തില്‍ ഉറച്ച നിലപാടുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഞങ്ങളുടെ ചരിത്രം തുറന്ന പുസ്തകമാണ്. ഉത്തരേന്ത്യയില്‍ പയറ്റുന്ന വര്‍ഗീയ ചീട്ട് ഇവിടെ പ്രയോഗിച്ചാല്‍ ബി.ജെ.പിക്ക് ഉള്ള വോട്ടും കൂടി പോവുകയേ ഉള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാലാക്കോട്ട് വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടെയായിരുന്നു പിള്ളയുടെ പരാമര്‍ശം. ഇസ്‌ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളുവെന്നാണ് പിള്ള പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."