HOME
DETAILS
MAL
മഞ്ഞപ്പിത്തം: രോഗബാധ നിയന്ത്രണവിധേയം
backup
April 27 2017 | 23:04 PM
മങ്കട: മഞ്ഞപ്പിത്തം ബാധിച്ച പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമായി തുടരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ആശാ-അങ്കണവാടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം, നോട്ടീസ് വിതരണം, കിണര്‍ ക്ലോറിനേഷന്, ക്ലോറിന്‍ ഗുളിക വിതരണം എന്നിവ നടത്തി.
വലമ്പൂര്‍ തണ്ടന്പാറ, മദ്റസപ്പടി, മഹിളാസമാജം, അങ്കണവാടികള്‍, മസ്ജിദുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് നടത്തി.
ഹോട്ടലുകളില്‍ ശുചിത്വ പരിശോധന നടത്തി. രോഗ സ്ഥിരീകരണത്തിനായി രക്ത സാമ്പിളുകള്‍ ശേഖരിച്ചു മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."