HOME
DETAILS

മൂന്നുനാള്‍; ചെലവിടാന്‍ 25 കോടി ലോകബാങ്ക് പദ്ധതി: ചെലവിട്ടത് 49 ശതമാനം മാത്രം

  
backup
April 27 2017 | 23:04 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-25


മലപ്പുറം:  പണം ചെലവിടാന്‍ ഇനിയുള്ളതു മൂന്നുനാള്‍. ജില്ലയ്ക്കായി ലോകബാങ്ക് അനുവദിച്ച തുക വിനിയോഗിക്കാന്‍ മൂന്നുനാള്‍ മാത്രം ബാക്കിനില്‍ക്കെ 25 കോടിയിലധികം രൂപ ചെലവഴിക്കാതെ കിടക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമായ ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ചു നടപ്പാക്കേണ്ട കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ചെലവിടാതെ നഷ്ടമാകാനിരിക്കുന്നത്.
ജില്ലയില്‍ ഈ വര്‍ഷം 50 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ലോകബാങ്ക് അനുവദിച്ചിരുന്നത്. 80 ഗ്രാമപഞ്ചായത്തുകള്‍ക്കും 10 നഗരസഭകള്‍ക്കുമാണ് നിലവില്‍ ലോകബാങ്ക് ഫണ്ട് ലഭ്യമായിട്ടുള്ളത്. ഇതില്‍ 47 സ്ഥാപനങ്ങള്‍ 50 ശതമാനത്തിനു താഴെയാണ് ഫണ്ട് ചെലവഴിച്ചത്. ജില്ലയില്‍ ആകെ 49 ശതമാനം തുകയാണ് വിനിയോഗിച്ചത്. ബാക്കിയുള്ള തുക ജൂണ്‍ 30നകം ചെലവഴിച്ചില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക പൂര്‍ണമായും നഷ്ടപ്പെടുമെന്നു ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു.
തുക നഷ്ടമാകാതിരിക്കാന്‍ എല്ലാ പദ്ധതികളും ഏപ്രില്‍ 30നകം കരാര്‍ വയ്ക്കണം. വണ്ടൂര്‍, വെട്ടത്തൂര്‍, തലക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ഇതുവരെ ഒരു തുകയും ചെലവഴിച്ചിട്ടില്ലെന്ന് ഇതുസംബന്ധിച്ച അവലോകന യോഗത്തില്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ജില്ലയിലെ 50 ശതമാനത്തില്‍ താഴെ ഫണ്ട് വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും എന്‍ജിനിയര്‍മാരെയുമാണ് അവലോകന യോഗത്തിലേക്കു ക്ഷണിച്ചിരുന്നത്.
യോഗത്തില്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. വി.പി സുകുമാരന്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍.കെ ശ്രീലത, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.വി രാജന്‍, കപ്പാസിറ്റി സ്‌പെഷലിസ്റ്റ് ഡോ. കെ. കൃഷ്ണകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍, അസിസ്റ്റന്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. നവാസ്, ജില്ലാ കോഡിനേറ്റര്‍ ഇ. വിനോദ്കുമാര്‍, സ്‌നിഗ്ധ മനോജ് എന്നിവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago