HOME
DETAILS

വിളയൂര്‍ തടയണയിലെ വെള്ളം മലിനമാകുന്നു

  
backup
April 14 2019 | 05:04 AM

%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82

കൊപ്പം: പൊതുജനം കുടിവെള്ളമില്ലാതെ വലയുമ്പോള്‍ പുഴയില്‍ ഇറങ്ങി താല്‍ക്കാലിക തടയണയും പരിസരവും മലിനമാക്കുന്നതായി പരാതി. കുളിക്കാനെന്ന വ്യാജേന നിരവധി പേരാണ് രാവിലെയും വൈകുന്നേരവും തടയണയില്‍ ഇറങ്ങുന്നത്. കാഞ്ഞിരപ്പുഴ ഡാം തുറന്നുവിട്ടതോടെ വെള്ളം നിറഞ്ഞുനില്‍ക്കുന്ന വിളയൂര്‍ തോണിക്കടവ് താല്‍ക്കാലിക തടയണയാണ് മലിനമാക്കുന്നത്.
പാലത്തിനടിയിലൂടെ പുഴയിലേക്ക് ഇറങ്ങാനായി നിര്‍മിച്ച കല്‍പടവുകള്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ രണ്ടുവര്‍ഷം മുന്‍പ് അടച്ചിടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിലൂടെ പുഴയിലേക്കിറങ്ങി പാലത്തിന് ചുവട്ടിലും തടയണ കരകളിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ച് തടയണയുടെ വെള്ളം മലിനമാക്കിയതോടെയാണ് വഴി അടച്ചത്. ഇപ്പോള്‍ പാലത്തിന് മറുവശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന ഇടയിലുണ്ടായിരുന്ന വിടവിലൂടെയാണ് തടയണയിലേക്ക് ആളുകള്‍ ഇറങ്ങുന്നത്.
വിളയൂര്‍, കൊപ്പം, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് രണ്ടര കോടിയോളം രൂപ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച സ്ഥിരംതടയണയുടെ ഒരുഭാഗം നാലുമാസം മുന്‍പ് തകരുകയായിരുന്നു. തുടര്‍ന്ന് രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് മണല്‍ ചാക്കുകള്‍ നിറച്ച് താല്‍ക്കാലിക തടയണ നിര്‍മിച്ചത്. തടയണയുടെ താഴെ കുളിക്കുന്നതിന് സൗകര്യമുണ്ടായിട്ടും അനധികൃതമായി വഴിയുണ്ടാക്കി തടയണയില്‍ കുളിക്കുന്നതിനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും പുഴയിലിറങ്ങുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
കുടിവെള്ള വിതരണം മുടങ്ങി
പുഴയില്‍ വെള്ളമെത്തിയെങ്കിലും വിളയൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലേക്കും കൊപ്പം പഞ്ചായത്തിലേക്കുമുള്ള കുടിവെള്ള വിതരണം മുടങ്ങി.
വിളയൂര്‍ സെന്ററിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതാണ് കാരണം. ചെറുകിട ജലസേചന പദ്ധതികളില്‍ പലതും പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പാലൊളിക്കുളമ്പ് കുടിവെള്ള പദ്ധതിയില്‍നിന്ന് ചിലപ്രദേശങ്ങളിലേക്ക് വെള്ളമെത്തിയിട്ട് നാലു ദിവസങ്ങള്‍ കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  27 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago