നെയ്യാര്‍ നിറയുന്നു; നാല് ഷട്ടറുകളും ഒന്നരയടി ഉയര്‍ത്തി
കാട്ടാക്കട: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ട് തുറന്നു. ഇന്നലെ വൈകിട്ടാണ് ഒരു അടിയില്‍ നിന്നും ഒന്നര അടിയായി ഉയര്‍ത്തിയത്. ഇന്നലെ രാവിലെ വരെ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒരടി വീതമാണ് തുറന്നിരിക്കുന്നത്. കനത്ത ജലപ്രവാഹം വന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഒന്നര അടി കൂടി ഉയര്‍ത്തുകയായിരുന്നു.
കനത്ത ജലപ്രവാഹം കാരണം പരമാവധി ജലനിരപ്പിനും മുകളില്‍ എത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. 84.550 മീറ്റര്‍ എത്തിയപ്പോള്‍ തന്നെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ 84.750 എന്ന മാക്‌സിമം ലവലില്‍ എത്തിയതോടെ ഒന്നര അടി കൂടി ഉയര്‍ത്തി. ഒരു മണിക്കൂറില്‍ 20 സെന്റീ മീറ്റര്‍ വീതം വെള്ളം പൊങ്ങികൊണ്ടിരിക്കുകയാണ്.
വീണ്ടും ഷട്ടറുകള്‍ കൂടുതലായി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആറ്റില്‍ വെള്ളം കരമുട്ടി പായുകയാണ്.
ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍, മുല്ലയാര്‍ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാര്‍ തുടങ്ങിയ 20ഓളം ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്.
വനത്തില്‍ നല്ല മഴ ചെയ്തതിനെ തുടര്‍ന്നാണ് നല്ല നീരൊഴുക്കുള്ളത്. ഡാമിന്റെ അഞ്ചുചങ്ങല പ്രദേശത്തും വെള്ളം കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."