തകര്‍ത്തു പെയ്ത് കാലവര്‍ഷം; വ്യാപക നാശം
തിരുവനന്തപുരം: കാലവര്‍ഷം തകര്‍ത്തുപെയ്തപ്പോള്‍ തലസ്ഥാന ജില്ലയില്‍ വ്യാപകനാശം. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ശക്തമായ കാറ്റിന് പിന്നാലെ മഴയും തുടങ്ങിയത്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളും റോഡുകളും വെള്ളത്തിലായി. നഗരത്തില്‍ വഴയില ക്രൈസ്റ്റ് നഗര്‍ റോഡ്, കവടിയാര്‍ ജവഹര്‍ നഗര്‍, വഞ്ചിയൂര്‍ കോടതി, സംസ്‌കൃത കോളജ്, ആനയടി ആശുപത്രിക്ക് സമീപം, പട്ടം വീരഭദ്ര ഹൗസിങ് കോളനി എന്നിവിടങ്ങളില്‍ മരം കടപുഴകി, വഞ്ചിയൂര്‍ കോടതിയില്‍ കെട്ടിടത്തിന് മുകളിലാണ് മരം വീണത്. ഗതാഗതം തടസപ്പെടുത്തി റോഡില്‍ വീണ മരങ്ങള്‍ മണിക്കൂറിലധികം പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് സംഘം മുറിച്ച് മാറ്റിയത്. ഇടറോഡുകളിലെ വെള്ളക്കെട്ട് കാല്‍നടയാത്രികരെ വലച്ചു. കിഴക്കോകോട്ട, ആര്യശാല, കല്ലാട്ട്മുക്ക്, പഴഞ്ചിറ, മണക്കാട്, ചാക്ക, പേട്ട, കണ്ണമ്മൂല, മുട്ടത്തറ മേഖലയിലും വെള്ളക്കെട്ട് ദുരിതം സൃഷ്ടിച്ചു.
കിളിമാനൂര്‍, കല്ലമ്പലം, വര്‍ക്കല മേഖലകളിലും വ്യാപകനാശം സംഭവിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി വിതരണം താറുമാറായി. പലയിടങ്ങളിലും ഇന്നലെ പകല്‍ മുഴുവന്‍ വൈദ്യുതിയില്ലായിരുന്നു. പുല്ലൂര്‍മുക്ക് പ്ലാവിള വീട്ടില്‍ രവിയുടെ ഷീറ്റീട്ട വീടിനുമുകളില്‍ മരം വീണ് വീട് തകര്‍ന്നു. പുതുശ്ശേരിമുക്ക് കയ്പ്പടക്കോണം സീന മന്‍സിലില്‍ സൈനുലാബ്ദീന്റെ വീടിന്റെ മതില്‍ തകര്‍ന്നു. നാവായിക്കുളം ഇടമണ്‍നില വേടന്‍വിളയില്‍ കരുണാകരന്‍ പിള്ളയുടെ വീട്ടിനു മുകളില്‍ കൂടി പ്ലാവ് വീണ് വീട് തകര്‍ന്നു.
നഗരൂര്‍ പാവൂര്‍കോണം ബേബി നിവാസില്‍ വിധവയായ ബേബി (65) യുടെ വീടിന് മുകളിലൂടെ മരം കടപുഴുകി വീണ് വീട് പൂര്‍ണമായും തകര്‍ന്നു. ബേബിയും മൂന്ന് ആണ്‍ മക്കളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവരെ പിന്നീട് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി ആറ്റിങ്ങല്‍ പൊലിസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി . നഗരൂര്‍ വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാവായിക്കുളം പഞ്ചായത്തില്‍ ഡീസന്റ് മുക്ക് കെ.സി.എം എല്‍.പി.എസിനു സമീപം കൂറ്റന്‍ തേക്ക് മരം വീണ് വൈദ്യുതി ലൈനുകള്‍ റോഡില്‍ പൊട്ടി വീണു.
വൈരമലയിലും, ഹംസാമുക്കിലും മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി. കുടവൂര്‍ മേഖലയില്‍ വ്യാപക കൃഷി നാശം സംഭവിച്ചുണ്ട. നൂറുകണക്കിന് കുലയ്ക്കാറായ വാഴകള്‍ ഒടിഞ്ഞു വീണു. കുടവൂര്‍ എലായിലെ നെല്‍കൃഷി വെള്ളത്തിനടിയിലായി.
ചെറുന്നിയൂര്‍ വില്ലേജില്‍ കല്ലുമലക്കുന്നില്‍ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അകത്തുമുറി റെയില്‍വേ സ്റ്റേഷനു സമീപം വലിയമൂല വീട്ടില്‍ കൃഷ്ണന്റെ മകന്‍ ചന്തുലാലിന്റെ വീട്ടിനു മുകളില്‍ മരം വീണു നാശനഷ്ടം സംഭവിച്ചു. പുല്ലൂര്‍മുക്ക് പ്ലാവിള വീട്ടില്‍ രവിയുടെ ഷീറ്റീട്ട വീടിനുമുകളില്‍ മരം വീണ് വീട് തകര്‍ന്നു. പുതുശ്ശേരിമുക്ക് കയ്പ്പടക്കോണം സീനമന്‍സിലില്‍ സൈനുലാബ്ദീന്റെ വീടിന്റെ മതില്‍ തകര്‍ന്നു. നാവായിക്കുളം ഇടമണ്‍നില വേടന്‍വിളയില്‍ കരുണാകരന്‍ പിള്ളയുടെ വീട്ടിനു മുകളില്‍ കൂടി പ്ലാവ് വീണ് വീട് തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."