ഹജ് കർമ്മങ്ങൾക്ക് ഹാജിമാര്‍ മീഖാത്തിലേക്ക് പുറപ്പെട്ടു
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്നഈ വർഷത്തെ ഹജ് കർമ്മങ്ങൾക്ക് ഹാജിമാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് മീഖാത്തിലേക്ക് പുറപ്പെട്ടു.
പരിമിതമായ ഹാജിമാരാണ് ഇത്തവണ ഹജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.
മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്ത ശേഷം ഹാജിമാർ വിശുദ്ധ മസ്ജിദുൽ ഹറാമിലേക്ക് പോകും. മസ്ജിദുൽ ഹറാമിൽ നിന്ന് ഖുദൂമിൻ്റെ ത്വവാഫും ശേഷം സഅയും നിർവ്വഹിച്ച ശേഷം ഹാജിമാർ മിനയിലേക്ക് പുറപ്പെടും.
ഇതിനായി തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ആരോഗ്യ പരിശോധനകള്‍ക്കും ശേഷം മീഖാത്തില്‍നിന്ന് മിനായിലേക്ക് നീങ്ങുക.
മിനായിലെ രാപ്പാര്‍പ്പോടു കൂടിയാണ് അഞ്ചു ദിവസത്തെ ഹജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. നാളെയാണ് അറഫാ ദിനം.
ഓരോ 50 തീർഥാടകനും ഒരു ഹെൽത്ത് ലീഡർ എന്ന രീതിയിലാണു ക്രമീകരിച്ചിട്ടുള്ളത്. തൻ്റെ കീഴിലുള്ള ഓരോ തീർത്ഥാടകനും ആരോഗ്യ മുൻ കരുതലുകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തൽ ഹെൽത്ത് ലീഡറുടെ ചുമതലയാണ്.
ഹജ്ജിനിടയിൽ തീർത്ഥാടകർക്കിടയിൽ ആർക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാലും അവരെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കും. എന്നാൽ രോഗമുള്ളവരെ പ്രത്യേക വിഭാഗമാക്കിയായിരിക്കും കർമ്മങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കുക.
അതേ സമയം ഇതുവരെ ഹജ് നിര്‍വഹിച്ചിട്ടില്ലാത്ത സഊദിക്കകത്തുനിന്നുള്ളവരെയാണ് ഇത്തവണ ഹജിനായി തെരഞ്ഞെടുത്തത്. ഇതില്‍ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."