ഗതാഗത തടസം ഓഡിറ്റോറിയം അധികൃതര്‍ക്കെതിരെ പൊലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു
കൊല്ലം: പള്ളിമുക്കിലെ ഓഡിറ്റോറിയങ്ങളില്‍ നടന്ന വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അനധികൃത പാര്‍ക്കിങ്ങിനും ഗതാഗത തടസവും ഉണ്ടാക്കിയതിനും ദേശീയപാതയോരത്തെ ഓഡിറ്റോറിയം ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കുമെതിരെ ഇരവിപുരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ ദേശീയ പാതയില്‍ ഗതാഗത തടസം ഉണ്ടാകുന്ന തരത്തില്‍ പള്ളിമുക്കിലെ ചില ഓഡിറ്റോറിയങങള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇത് മൂലം രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു.കൂടാതെ ഗതാഗതം വഴിതിരിച്ചുവിടേണ്ട സാഹചര്യംവരെ ഉണ്ടായതിനാലുമാണ് പൊലിസ് ഇത്തരത്തില്‍ ഒരു നടപടിയ്ക്ക് നിര്‍ബന്ധിതമായത്. മതിയായ പാര്‍ക്കിങ് സംവിധാനമില്ലാത്ത നഗരത്തിലെ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിലേക്കുള്ള നടപടി സ്വീകരിക്കുന്നതിനും, പുതുതായി നഗരത്തില്‍ സ്ഥാപിക്കപ്പെടുന്ന ഓഡിറ്റോറിയങ്ങള്‍ക്കും ഷോപ്പിങ് മാളുകള്‍ക്കും അതാതിന്റെ കപ്പാസിറ്റിക്ക് അനുസൃതമായ വാഹന പാര്‍ക്കിങ് സൗകര്യം ഇല്ലാത്ത പക്ഷം അനുമതി നല്‍കാതിരിക്കുന്നതിന് നടപടി സ്വീകരിക്കുവന്‍ കൊല്ലം കോര്‍പ്പറേഷനു സിറ്റി പൊലിസ് നോട്ടീസ് നല്‍കി.
നഗരത്തില്‍ വിവിധയിടങ്ങളിലായി ദേശീയ പാതയോരത്തും സംസ്ഥാന പാതയോരത്തും മതിയായ പാര്‍ക്കിങ് സൗകര്യമില്ലാതെ പൊതുഗതാഗതം തടസപ്പെടുത്തിയുളള ഇത്തരം നടപടികളെ പൊലിസ് അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ശക്തമായ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."