HOME
DETAILS
MAL
ബഹ്റൈനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; വാരാന്ത്യഅവധിയുള്‍പ്പെടെ ആറുദിവസം അവധി ലഭിക്കും
backup
July 29 2020 | 23:07 PM
മനാമ: ബഹ്റൈനിൽ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.
ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെയാണ് അവധി. അതേ സമയം പെരുന്നാൾ വാരാന്ത്യ അവധി ദിനങ്ങളിലായതിനാൽ പകരം ആഗസ്റ്റ് 3 ,4 ദിവസങ്ങളിലും അവധി ലഭിക്കും. ഇതോടെ ആറു ദിവസത്തെ അവധിയാണ് ലഭിക്കുക.
രാജ്യത്തെ മന്ത്രാലയങ്ങൾക്കും ഡയറക്ടറേറ്റുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. രാജ്യത്തെ മുഴുവനാളുകള്‍ക്കും രാഷ്ട്ര നേതാക്കള്‍ ഈദ് ആശംസകളും നേര്‍ന്നു. കോവിഡ് കാലത്തെ ഈദാഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."