ബജറ്റിനെ മാനുഷികമുഖമുള്ള ജനക്ഷേമ പ്രവര്‍ത്തനമാക്കിയത് കെ.എം മാണി: ഉമ്മന്‍ചാണ്ടി
പാലക്കാട്്:ബജറ്റ് എന്നത് കേവലം വരവ് ചെലവ് കണക്ക് എന്നതിലുപരി മാനുഷികമുഖമുള്ള ജനക്ഷേമ പ്രവര്‍ത്തനമാക്കി മാറ്റിയത് കെ.എം.മാണിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോട്ടറിയെ കാരുണ്യത്തിന്റെ പ്രതീകമാക്കിമാറ്റിയത് മാണിയായിരുന്നു. കെഎം.മാണി മുന്നണിയില്‍ ഉണ്ടായിരുന്നത് യുഡിഎഫിന്റെ ആത്മവിശ്വാസത്തെ വളര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ആകാന്‍ യോഗ്യതഉണ്ടായിട്ടും അത് ആകാന്‍ കഴിയാതെപോയ ഏക വ്യക്തിയാണ് കെഎം.മാണിയെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.
കേരള കോണ്‍ഗ്രസ് എം പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുന്നു. ജില്ലാ പ്രസിഡണ്ട് ജോബി ജോണ്‍ അധ്യക്ഷനായിരുന്നു ,ഷാഫി പറമ്പില്‍ എം എല്‍ എ, യു.ഡി.എഫ് ചെയര്‍മാന്‍ എ. രാമസ്വാമി, കെ.പി. സി.സി. സെക്രട്ടറി സി.ചന്ദ്രന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ :ജോസ് ജോസഫ്,കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡണ്ട് വി.ഡി.ജോസഫ്,സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ :കെ.കുശലകുമാര്‍, കെ..എം. വര്‍ഗ്ഗീസ്,ഫോര്‍വേഡ് ബ്‌ളോക്ക് ജില്ലാ സെക്രട്ടറി ബി.രാജേന്ദ്രന്‍നായര്‍,നേതാക്കളായ എം പി. തംബി, തോമസ് ജേക്കബ്, കെ.ശിവരാജേഷ്, എം വി. രാമചന്ദ്രന്‍ നായര്‍, എ.ശശിധരന്‍, ഭാസ്‌കരദാസ്,എം. ശിവനാരായണന്‍, സന്തോഷ് അറയ്ക്കല്‍, സ്റ്റാന്‍ലി തോമസ്, അഭിജിത് മാണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."