എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം പൂര്‍ത്തിയായി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. സ്കോര്‍ ഷീറ്റുകള്‍ ഇന്ന് പൂര്‍ണമായും പരീക്ഷാഭവനില്‍ എത്തിക്കും. മാര്‍ക്കുകളുടെ പരിശോധന നാളെ പൂര്‍ത്തിയാകും. ഇതിന് ശേഷം മാര്‍ക്കുകളുടെ അന്തിമ പരിശോധന ആരംഭിക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ നല്‍കും. തുടര്‍ന്ന് പരീക്ഷാ കമ്മിഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. പരീക്ഷാഫലത്തിന് യോഗത്തില്‍ അന്തിമ അംഗീകാരം നല്‍കും. മെയ് അഞ്ചിന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ സമയം കൂടി പരിഗണിക്കും. മെയ് നാലിനോ അല്ലെങ്കില്‍ അഞ്ചിന് രാവിലെയോ പരീക്ഷാ പാസ് ബോര്‍ഡ് യോഗം ചേരും.
അഞ്ചിന് രാവിലെയാണ് ബോര്‍ഡ് യോഗം ചേരുന്നതെങ്കില്‍ അന്ന് ഉച്ചയ്ക്കുശേഷം ഫലം പ്രഖ്യാപിക്കും. ഈ വര്‍ഷവും മോഡറേഷന് ഉണ്ടാകില്ലെന്നാണ് സൂചന. ഫലപ്രഖ്യാപനം കഴിഞ്ഞ് 10 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനാണ് പരീക്ഷാഭവന് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."