HOME
DETAILS

അഴിമതിയാത്രയില്‍ അമേരിക്കന്‍ കമ്പനി ടോറസും

  
backup
July 30 2020 | 02:07 AM

american-874306-2020

 


തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സുപ്രിം കോടതി സ്‌റ്റേ ഉത്തരവിലൂടെ തടഞ്ഞിരിക്കുകയാണ്. ഇതോടെ ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലുമായി. തണ്ണീര്‍ത്തട ജലാശയനിയമം കാറ്റില്‍ പറത്തി അമേരിക്കയിലെ ടോറസ് കമ്പനിയാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നത്. ടോറസിന് വേണ്ടി സര്‍ക്കാര്‍ പരിസ്ഥിതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഇതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറന്‍സ് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.
എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച്, സ്ഥലത്തെ കുളങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തി ടോറസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെതിരേ ആറ്റിപ്ര വില്ലേജ് ഓഫിസര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. വില്ലേജ് ഓഫിസര്‍മാരും കൃഷി ഓഫിസര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെട്ട പ്രാദേശികതല നിരീക്ഷണ സമിതിയും നികത്തലിനെതിരേ നിലപാടെടുത്തു. എന്നാല്‍, സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു പരിസ്ഥിതി നിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനം. ഇനി ഈ ഒത്താശക്ക് പിന്നിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ തന്നെയായിരുന്നോ, അതല്ല മറ്റേതെങ്കിലും അവതാരങ്ങളായിരുന്നോ എന്നത് അറിയാനിരിക്കുന്നതേയുള്ളൂ.


ആറ്റിപ്ര വില്ലേജ് ഓഫിസറുടെ ഉത്തരവ് പൂഴ്ത്തി 2018 ഫെബ്രുവരിയില്‍ ടെക്‌നോപാര്‍ക്കിലെ ജലാശയങ്ങള്‍ മണ്ണിട്ട് നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ടോറസ് കമ്പനിക്ക് സര്‍ക്കാര്‍ അസാധാരണ ഉത്തരവോടെയായിരുന്നു അനുവാദം നല്‍കിയത്. അതിനു പിന്നില്‍ ഏതെങ്കിലും അവതാരങ്ങള്‍ ഉണ്ടായിരിക്കണം. 34 സെന്റ് നികത്താനായിരുന്നു ടോറസിന് അനുവാദം നല്‍കിയിരുന്നതെങ്കിലും അവര്‍ 24 ഏക്കര്‍ തണ്ണീര്‍ത്തടം തന്നെ നികത്തി. ഇതു ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായതുമില്ല. പൊതു ആവശ്യത്തിന് ഭൂമിയില്‍ മാറ്റം വരുത്താമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ഉണ്ടായിരുന്നു. തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും മണ്ണിട്ട് നികത്താന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്നായിരുന്നു ചോദ്യം ചെയ്തവരോടുള്ള ടോറസിന്റെ ന്യായീകരണം. ഇതേത്തുടര്‍ന്നാണ് തണ്ണീര്‍ത്തട കൈയേറ്റത്തിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകന്‍ സുപ്രിം കോടതിയെ സമീപിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിതാന്ത ജാഗ്രത പാലിക്കുമെന്ന് പറഞ്ഞ സര്‍ക്കാരില്‍ നിന്നാണ് ഇത്തരമൊരു നടപടി ഉണ്ടായത്.
നിര്‍മാണ പ്രര്‍ത്തനങ്ങള്‍ക്ക് കരാര്‍ ഏറ്റെടുത്ത ടോറസ് റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തെ പങ്കാളിയാക്കിയതാണ് നിര്‍മാണ പ്രവര്‍ത്തനത്തിലെ കള്ളക്കളികളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നത്. ടോറസ് ഇടനിലക്കാരായി നിന്ന് ബംഗളൂരുവിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പിന് ഭൂമി മറിച്ചു വില്‍ക്കുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ ടോറസിന് നല്‍കിയ ഭൂമിക്ക് പുതിയൊരവകാശിയും കൂടിയുണ്ടായി. ഭരണകൂട ഒത്താശയോടെയല്ലാതെ ഇത്തരം നഗ്നമായ കൈയേറ്റങ്ങള്‍ ഉണ്ടാവില്ല.


ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യയിലെ പ്രമുഖ വ്യവസായ പാര്‍ക്കായ ടെക്‌നോപാര്‍ക്ക് വിവാദങ്ങളുടെയും അഴിമതിയുടെയും പ്രഭവ കേന്ദ്രമായി മാറുകയാണ്. 350 ഓളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ടെക്‌നോപാര്‍ക്കിലേക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ നോട്ടമിടുന്നതില്‍ അത്ഭുതമില്ല. അവര്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കാന്‍ അഴിമതി ഭരണകൂടങ്ങള്‍ സന്നദ്ധമാകുമ്പോള്‍ ആരെ പേടിക്കാന്‍. നാടിന്റെ നിലനില്‍പ്പില്‍ ആശങ്കപ്പെടുന്ന സാധാരണ പൗരന്റെ പൗരബോധമാണ് ഇത്തരം അഴിമതികള്‍ കോടതി കയറാന്‍ കാരണമാകുന്നത് . അഴിമതിക്കാരായ ഭരണകൂട, ഉദ്യോഗസ്ഥ, റിയല്‍ എസ്‌റ്റേറ്റ് കമ്പനി കൂട്ടുകെട്ടുകളെ ഒരു പരിധിവരെയെങ്കിലും തടഞ്ഞു നിര്‍ത്തുന്നത് പരിസ്ഥിതി പ്രവര്‍ത്തകരുമാണ്. ഐ.ടിക്ക് പകരം റിയല്‍ എസ്‌റ്റേറ്റിലാണ് ടോറസിന് താല്‍പര്യമെന്നറിഞ്ഞിട്ടും ഭരണകൂടം കണ്ണടയ്ക്കുകയായിരുന്നു.


2018 മാര്‍ച്ചിലാണ് ടോറസിന്റെ മൂന്ന് അനുബന്ധ കമ്പനികളുമായി ടെക്‌നോപാര്‍ക്ക് പാട്ടക്കരാര്‍ ഒപ്പിട്ടത്. ഇവിടം മുതല്‍ക്കാണ് സര്‍ക്കാര്‍ ടോറസിന് നല്‍കിയ ഭൂമിയില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനി കൂടിയായ എംബസി ഗ്രൂപ്പും അവകാശിയാകുന്നത്. ടെക്‌നോപാര്‍ക്ക് ഭൂമിയിലെ പദ്ധതികളില്‍ 49 ശതമാനം ഓഹരി ടോറസില്‍നിന്ന് എംബസി ഗ്രൂപ്പ് സ്വന്തമാക്കിയതെങ്ങനെയെന്ന് സര്‍ക്കാരിനറിയില്ലെന്നുണ്ടോ? വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും കൈയേറുന്ന ഭൂമാഫിയക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന ഇടനിലക്കാരായി ഭരണകൂടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന പരിതാപകരമായ ഒരവസ്ഥയാണിന്നുള്ളത്. അഴിമതികളിലൂടെ ഭരണകര്‍ത്താക്കളും കടലാസ് കമ്പനികളും ഇടനിലക്കാരും കോടികള്‍ സമ്പാദിക്കുമ്പോള്‍ രാജ്യവും ജനജീവിതവുമാണ് ഇല്ലാതാകുന്നത്.
വികസനത്തിന്റെ പേരില്‍ ടെക്‌നോപാര്‍ക്ക് പോലുള്ള പ്രദേശങ്ങളിലെ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും മണ്ണിട്ടു നികത്തുമ്പോള്‍ ജലസംഭരണികളാണ് ഭരണാധികാരികള്‍ മണ്ണിട്ട് മൂടുന്നത്. ഫലമോ, ആ പ്രദേശം മുഴുവനും കുടിവെള്ളം കിട്ടാക്കനിയാവുന്നു. എന്നിട്ട് സര്‍ക്കാരുകള്‍ തന്നെ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നു. അവിടെയും കരാറുകാര്‍ പ്രത്യക്ഷപ്പെടുന്നു. മഴ കനക്കുമ്പോഴേക്കും പ്രളയ ദുരന്തങ്ങള്‍ ഉണ്ടാകുന്നതും സര്‍ക്കാരുകള്‍ ഭൂമാഫിയകള്‍ക്ക് മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കാന്‍ അനുമതി നല്‍കുന്നതിലൂടെയാണ്. വയലുകള്‍ മണ്ണിട്ട് നികത്താനും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കാനും അനുമതി നല്‍കുന്നതിലൂടെ ജലസ്രോതസുകള്‍ ഇല്ലാതാകുന്നു. ചതുപ്പ് നിലങ്ങളിലും വയലുകളിലും കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കുന്നതിലൂടെ പരിസ്ഥിതിനാശം സംഭവിക്കുകയും വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതെ പ്രളയം ഉണ്ടാവുകയും ചെയ്യുന്നു. മഴ കുറയുമ്പോഴും വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഇതിനാലാണ്. ടെക്‌നോപാര്‍ക്കിലെ തണ്ണീര്‍ത്തട കൈയേറ്റവും ഭൂമാഫിയകളുടെ കൈയേറ്റമായി വേണം കാണാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago