HOME
DETAILS

സഭയുടെ പ്രധാന ദൗത്യം നിയമനിര്‍മാണം: മുഖ്യമന്ത്രി

  
backup
April 28 2017 | 00:04 AM

%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af


തിരുവനന്തപുരം: നാടിന്റെ വികസനത്തിന് പ്രാധാന്യം നല്‍കുന്ന നിയമനിര്‍മാണമാണ് നിയമസഭയുടെ പ്രധാന ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വികസനത്തെ സംബന്ധിച്ച അജണ്ടയും കാഴ്ചപ്പാടും മാറണം. നാടിന്റെ വികസനത്തിന് ഫണ്ട് ദൗര്‍ലഭ്യം ബാധിക്കാതിരിക്കാനാണ് കിഫ്ബി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. ആദ്യ നിയമസഭാ സമ്മേളനം നടന്നതിന്റെ 60ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന പ്രത്യേക സഭാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ പാസാക്കിയ പല നിയമങ്ങളും പ്രസിഡന്റിന്റെ അനുമതി കാത്ത്കഴിയുകയാണെന്ന വസ്തുത ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്‌കരണ നിയമം കര്‍ഷകനെ ഭൂമിയുടെ അവകാശികളാക്കി. ഭൂമി തുണ്ടംതുണ്ടമായതോടെ ഒറ്റക്ക് കൃഷി ചെയ്യുന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിയാണ്. കൂട്ടുകൃഷി എന്ന സങ്കല്‍പ്പത്തിലൂടെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനാകും. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് വഴിതെളിയിക്കും.
ആദ്യ സര്‍ക്കാര്‍ പാസാക്കിയ വിദ്യാഭ്യാസ സംരക്ഷണ ബില്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. പൊതു വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനും സാര്‍വത്രിക വിദ്യാഭ്യാസം സാധ്യമാക്കാനും ഈ നിയമം കാരണം സാധിച്ചു. തുടര്‍ന്ന് വന്ന സര്‍ക്കാരുകളും വിദ്യാഭ്യാസ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ മലയാളം സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയുമെല്ലാം ഇവിടെ സ്ഥാപിക്കപ്പെട്ടു. ഗ്രാമങ്ങളെ വികസനത്തില്‍ പങ്കാളികളാക്കി ചരിത്രമാറ്റത്തിന് നാന്ദികുറിച്ച വികേന്ദ്രീകൃതാസൂത്രണവും കേരളം നടപ്പാക്കി. കാര്‍ഷിക പ്രക്രിയയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കിയതും സംസ്ഥാന വികസനത്തിലെ എടുത്ത് പറയപ്പെടുന്ന ഏടുകളാണ്.
എന്നാല്‍ വികസനത്തിന്റെ നേട്ടം അനുഭവിക്കാന്‍ കഴിയാത്ത ജനവിഭാഗങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അവരുടെ അടുത്തേക്ക് വികസനത്തിന്റെ ഗുണം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ശക്തമായ നടപടികള്‍ ഇനിയും സ്വീകരിക്കണമെന്നും പിണറായി അഭിപ്രായപ്പെട്ടു.
ഗൃഹാതുരത്വം കലര്‍ന്ന ഒരുപാട് ഓര്‍മകള്‍ ഈ നിയമസഭാ മന്ദിരത്തില്‍ സ്പന്ദിച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെയും സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയുടേയും ശബ്ദമുഖരിതമായിരുന്നു അന്നത്തെ സഭ. പുരോഗമനപരവും വിപ്ലവകരവുമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് ഈ സഭ വേദിയായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ പോലും ഇവിടുത്തെ നിയമങ്ങളുടെ ചുവടുപിടിച്ചാണ് പല നിയമനിര്‍മാണങ്ങളും നടത്തിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago