HOME
DETAILS

ആദ്യ നിയമസഭയ്ക്ക് ആദരം പ്രത്യേക സമ്മേളനം ചരിത്രമായി

  
backup
April 28 2017 | 00:04 AM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%82-%e0%b4%aa


തിരുവനന്തപുരം: ആ പഴയകാലം ഇന്നലെ തലസ്ഥാനത്തെ സെക്രട്ടറിയേറ്റിലെ നിയമസഭാ ഹാളില്‍ തിരിച്ചെത്തി. 1957 മുതല്‍ 1998 ജൂണ്‍വരെയുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ഓര്‍മ പുതുക്കി ഇന്നലെ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ വീണ്ടും സമ്മേളനം ചേര്‍ന്നപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി. നിലവിലെ നിയമസഭാഹാളിന്റെ വിശാലതയോ സൗകര്യങ്ങളോ ഒന്നുമില്ലായിരുന്നെങ്കിലും സാമാജികര്‍ ആവേശത്തിലായിരുന്നു. പഴയ ഹാളില്‍ അതേ നടപടിക്രമങ്ങളോടെ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം മന്ത്രിമാരും എം.എല്‍.എമാരും മറച്ചുവച്ചില്ല. സ്ഥലപരിമിതി ഉണ്ടായിരുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കൗതുകത്തോടെയാണ് രാവിലെ സാമാജികര്‍ പഴയ നിയസഭാ ഹാളില്‍ എത്തിയത്. സ്ഥിരം താമസിച്ചെത്തുന്നവര്‍പോലും ഇന്നലെ പതിവിലും നേരത്തെ എത്തി. 14ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ മൂന്നാം ദിനമായിരുന്നു ഇന്നലെ. രാവിലെ 8.28 ന് പതിവില്‍ നിന്നു വിഭിന്നമായി സ്പീക്കറുടെ വലതുഭാഗത്തെ മുറിയില്‍ നിന്നു എത്തിയ മാര്‍ഷല്‍ സ്പീക്കറുടെ ആഗമനം അറിയിച്ചു.
പിന്നാലെ അംഗങ്ങള്‍ക്കു നേരെ കൈകൂപ്പി പി. ശ്രീരാമകൃഷ്ണന്‍ വേദിയിലെത്തി. ചരിത്രമുഹൂര്‍ത്തമാണെന്ന ആമുഖത്തോടെ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം ചോദ്യോത്തരവേളയിലേക്ക് കടന്നു. സമ്മേളനത്തില്‍ ആദ്യചോദ്യം ചോദിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഇ.പി ജയരാജനാണ്. ബാര്‍ വിഷയവും മദ്യനിരോധനവുമായിരുന്നു ഇന്നലെ വിഷയീഭവിച്ചത്. പതിവിന് വിപരീതമായി അടിയന്തിര പ്രമേയവും ശ്രദ്ധക്ഷണിക്കലും സബ് മിഷനും ഒഴിവാക്കി.
സംസാരിക്കാന്‍ അവസരം ലഭിച്ച അംഗങ്ങളും മന്ത്രിമാരും പഴയഹാളില്‍ സമ്മേളനം സംഘടിപ്പിച്ചതിന് സ്പീക്കറെ അഭിനന്ദിച്ചു. പഴയ ഹാളായതിനാല്‍ ഉച്ചഭാഷിണിയുടെയും മറ്റും സൗകര്യക്കുറവുണ്ടെന്ന് സ്പീക്കര്‍ പ്രത്യേകം ഓര്‍മിപ്പിച്ചതിന് പിന്നാലെ ടി.പി രാമകൃഷ്ണന്‍ മറുപടി നല്‍കുമ്പോള്‍ മൈക്കില്‍ നിന്നും മുഴക്കം തുടങ്ങിയെങ്കിലും പിന്നീട് അതുണ്ടായില്ല.
എം.എം. മണി വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണെങ്കിലും പ്രത്യേക സമ്മേളനമായതിനാല്‍ അതിന് അവധി നല്‍കി നടപടിക്രമങ്ങളുമായി സഹകരിച്ചു. രാവിലെ ചോദ്യോത്തരവേളയ്ക്കുശേഷം ആദ്യ സമ്മേളനത്തിന്റെ സ്മരണ പുതുക്കിയാണ് സ്പീക്കര്‍ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുസ്മരണ പ്രഭാഷണം നടത്തി. നിയമസഭാ കക്ഷി ഉപ നേതാവ് എം.കെ മുനീര്‍, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്.അച്ചുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, വിവിധ കക്ഷികളുടെ നേതാക്കളായ ഇ. ചന്ദ്രശേഖരന്‍, കെ.എം മാണി, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, സി.കെ നാണു, കെ.ബി ഗണേഷ്‌കുമാര്‍, പി.സി ജോര്‍ജ്, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാജഗോപാല്‍ പ്രസംഗിക്കുമ്പോള്‍ ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസുകാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്നും സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്നുമുള്ള പരാമര്‍ശം സഭയില്‍ നേരിയ പ്രതിഷേധത്തിനിടയാക്കി. പിന്നീട് വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനുള്ള പുതിയ സര്‍ക്കാര്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടം 300 പ്രകാരം പ്രത്യേക സഭയില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാനുള്ള മലയാള ഭാഷാ ബില്ലിന്റെ അവതരണവും ചര്‍ച്ചയും നടന്നു. ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനം കൂടുന്നതിനു മുമ്പ് സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും നിയമസഭാ പരിസരത്തെ പ്രമുഖരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. മഹാത്മാ ഗാന്ധി, അംബേദ്ക്കര്‍, ജവര്‍ഹലാല്‍ നെഹ്‌റു, മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍, ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് എന്നിവരുടെ പ്രതിമകളിലാണ് ഇന്നലെ രാവിലെ എഴരയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയത്. ഇ.എം.എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. മന്ത്രി എം.എം മണിക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വിട്ടുനിന്നത്.
പഴയ സഭാഹാളില്‍ അവസാനസമ്മേളനം നടന്നത് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും എം. വിജയകുമാര്‍ സ്പീക്കറും ആയിരിക്കെ 1998 ജൂണ്‍ 29നായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  19 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  19 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  19 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago