HOME
DETAILS
MAL
കൊവിഡ് ചികിത്സ ഇനി വീട്ടില്‍
backup
July 30 2020 | 02:07 AM
രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് - 19 രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് രോഗ ലക്ഷണമില്ലാത്ത കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.വിദഗ്ധ സമിതിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശുപാര്‍ശയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പിനോട് മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഐ.സി.എം.ആറും നേരത്തെ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ വീട്ടില്‍ ചികിത്സ സംബന്ധമായ മാര്‍ഗ നിര്‍ദേശത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വീട്ടില്‍ തന്നെ ചികിത്സ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ രേഖാമൂലം സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കണം. രോഗം സ്ഥിരീകരിച്ച് പത്താം നാള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവായാലും ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും സര്‍ക്കാര്‍ ഇന്നലെ ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് മറ്റ് കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം വരാതെ അടച്ച റൂമില്‍ കഴിയണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. 24 മണിക്കൂറും രോഗിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ഒരാളുടെ സേവനം ലഭ്യമാക്കണം, രോഗിയും രോഗിയുടെ കാര്യങ്ങള്‍ നോക്കുന്നവരും സുരക്ഷ ഉറപ്പാക്കണം,വീടിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുടെ സേവനം ഉറപ്പാക്കണം,ഏത് സമയത്തും ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഉïാകണം, രോഗം മൂര്‍ച്ഛിക്കുന്ന സാഹചര്യമുïായാല്‍ വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്താന്‍ ഗതാഗതസൗകര്യം ഉïായിരിക്കണം, അടിയന്തര സാഹചര്യത്തിന് ആംബുലന്‍സ് എത്താനുള്ള സൗകര്യവും ഉïാകണം, 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും വീടുകളില്‍ ഉïെങ്കില്‍ വീട്ടില്‍ ചികിത്സ അനുവദിക്കില്ല. രോഗിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ച് ദിവസവും ജില്ലാ സര്‍വെയലന്‍സ് ഓഫിസറെ അറിയിക്കണം, ടെലിമെഡിസിന്‍ സൗകര്യം ഉപയോഗപ്പെടുത്തണം, മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും, രോഗം പൂര്‍ണമായി ഭേദമായെന്ന ലാബ് റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമേ വീട്ടിലെ ചികിത്സ അവസാനിപ്പിക്കാവൂ എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."