HOME
DETAILS
MAL
കോഴിക്കോട്ട് കടുത്ത നിയന്ത്രണം
backup
July 30 2020 | 02:07 AM
കോഴിക്കോട്: സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ്. കോഴിക്കോട് കോര്പറേഷന്, ഒളവണ്ണ, തിരുവണ്ണൂര്‍ ഭാഗങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൂടാതെ നഗരത്തിലെ സ്വകാര്യ ഹൃദ്രോഗാശുപത്രിയിലെ 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ ആശുപത്രിയില്‍ ഇന്നലെ മുതല്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് ആരോഗ്യവകുപ്പ് വിലക്കിയിട്ടുണ്ട്.
കലക്ടറേറ്റില്‍ വിവിധ വകുപ്പുകളിലെ 350 ജീവനക്കാരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കാര്യാലയത്തിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഡി.എം.ഒയുടെ ഓഫിസ് അടക്കുകയും ജീവനക്കാരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പി.സി.ആര് ടെസ്റ്റിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂവെന്നാണ് ഡി.എം.ഒ ഓഫിസില്‍ നിന്ന് നല്കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."