ക്ലസ്റ്റര്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാവും
കളമശേരി: തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും എന്ന തലക്കെട്ടില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 19ന് ഉച്ചക്ക് 2.30ന് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചിട്ടുള്ള ജനജാഗ്രത സദസിന്റെ പ്രചരണാര്‍ഥമുള്ള ക്ലസ്റ്റര്‍ പ്രചരണ കണ്‍വെന്‍ഷന് ഇന്ന് തുടക്കമാവും. ഇന്ന് വൈകിട്ട് ഏഴിന് മറ്റക്കാട് നടക്കുന്ന എച്ച്.എം.ടി ക്ലസ്റ്റര്‍ കണ്‍വന്‍ഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ കെ.എന്‍ നിയാസ് ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് ഏഴിന് സഹചാരി സെന്ററില്‍ നടക്കുന്ന കങ്ങരപ്പടി ക്ലസ്റ്റര്‍ കണ്‍വന്‍ഷന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
കളമശേരി മര്‍ക്കസില്‍ നടക്കുന്ന ഏലൂര്‍ ക്ലസ്റ്റര്‍ കണ്‍വന്‍ഷന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം ഫൈസലും ഓലിമുകളില്‍ നടക്കുന്ന കാക്കനാട് ക്ലസ്റ്റര്‍ കണ്‍വന്‍ഷന്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ആസിഫ് കാരുവള്ളിയും രാത്രി 8.30 ന് മൂലേപ്പാടത്ത് നടക്കുന്ന കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസിയും ഉദ്ഘാടനം ചെയ്യും. ഫ്രീഡം സ്‌ക്വയര്‍, സത്യധാര കാംപയിന്‍, മേഖലാ വിഖായ സംഗമം എന്നിവയുടെ വിജയത്തിനു വേണ്ട പദ്ധതികള്‍ക്കും കണ്‍വെന്‍ഷന്‍ രൂപം നല്‍കുമെന്ന് മേഖലാ പ്രസിഡന്റ് പി.എച്ച് അജാസും ജന.സെക്രട്ടറി മന്‍സൂര്‍ കളപ്പുരക്കലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."