HOME
DETAILS
MAL
മലപ്പുറത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു
backup
July 30 2020 | 02:07 AM
മലപ്പുറം: ജില്ലയില്‍ ഇന്നലെ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരായി ചികിത്സയില്‍ 641 പേരുണ്ട്. ആകെ നിരീക്ഷണത്തിലുള്ളത് 34,709 പേര്. സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ചതോടെ ഇന്നലെ സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ യൂനിറ്റും ജില്ലയില്‍ തുടങ്ങി. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആന്റിജന്‍ പരിശോധനയും നടക്കുന്നുണ്ട്. നിലവില്‍ ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വൈകിട്ട് ആറുവരെയാണ് കച്ചവടത്തിനുള്ള അനുമതി. പെരുന്നാള്‍ പ്രമാണിച്ച് ഇന്നലെയും ഇന്നും വൈകിട്ട് എട്ടുവരെ കച്ചവട സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."