അനുനയവുമായി ഐ.സി.സി
ദുബൈ: ഭരണഘടനയിലെ മാറ്റത്തിനും വരുമാന വിഹിതത്തിലെ വീതം വയ്പ് വിഷത്തിലും ഇടഞ്ഞു നില്‍ക്കുന്ന ബി.സി.സി.ഐയെ അനുനയിപ്പിക്കാന്‍ ഐ.സി.സി ശ്രമം.
ബി.സി.സി.ഐയുടെ 570 മില്യണ്‍ വരുമാനം 290 മില്യണായി വെട്ടിച്ചുരുക്കുന്ന നിര്‍ദേശമാണ് നിലവില്‍ വോട്ടെടുപ്പിലൂടെ പാസായത്. ഇതിനു പകരം 390 മില്ല്യണായി വരുമാനം ഉയര്‍ത്താമെന്ന നിര്‍ദേശമാണ് ഐ.സി.സി മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാല്‍ ബി.സി.സി.ഐ 450 മില്ല്യണ്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം ഐ.സി.സിയുടെ പുതിയ നിര്‍ദേശം അടുത്ത ബി.സി.സി.ഐ യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ബി.സി.സി.ഐ വക്താവ് വ്യക്തമാക്കി.
നേരത്തെ ഭരണഘടനാപരമായ മാറ്റത്തിന് ഒന്നിനെതിരേ ഒന്‍പതു പേര്‍ വോട്ടുചെയ്തു. ഇന്ത്യ മാത്രമാണ് ഈ മാറ്റത്തെ എതിര്‍ത്ത് വോട്ടുചെയ്തത്. വരുമാന വിഹിതം പങ്കുവയ്ക്കുന്നതുമായി സംബന്ധിച്ച വോട്ടെടുപ്പില്‍ രണ്ടിനെതിരേ എട്ടു വോട്ടുകള്‍ക്ക് നിര്‍ദേശം പാസാക്കി. ഇന്ത്യയെ കൂടാതെ ശ്രീലങ്ക മാത്രമാണ് ഈ നിര്‍ദേശത്തെ എതിര്‍ത്തത്.
ചാംപ്യന്‍ട്രോഫിയില്‍ നിന്ന് പിന്‍മാറുന്നതടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ പോയേക്കുമെന്ന സൂചനയാണ് ഐ.സി.സി യോഗത്തിലെ വോട്ടെടുപ്പ് നല്‍കുന്നത്. ഇതോടെയാണ് ഐ.സി.സിയുടെ പുതിയ അനിരഞ്ജന നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്നുണ്ടാക്കിയ പദ്ധതി പ്രകാരം 2015-23 കാലയളവില്‍ കിട്ടേണ്ട വിഹിതമായ 3660 കോടി രൂപയില്‍ ബി.സി.സി.ഐ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് നേതൃത്വം സൂചിപ്പിച്ചിരുന്നു.
ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ മോഡലനുസരിച്ച് ഇന്ത്യയുടെ വിഹിതം 1860 കോടിയാണ്. ഇത് 2570 കോടിയായി ഉയര്‍ത്താമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മനോഹര്‍ പറഞ്ഞിരുന്നു . എന്നാല്‍ ഈ നിര്‍ദേശത്തോടും ബി.സി.സി.ഐക്ക് താത്പര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."