HOME
DETAILS
MAL
കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് രാജിവച്ചു
backup
July 18 2016 | 13:07 PM
ബംഗളുരു: കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് രാജിവച്ചു. ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജി.
ഡിവൈഎസ്പി എം.കെ. ഗണപതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രിക്കു പുറമേ മറ്റു രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.
കോടതിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമാണെന്ന് ഉറപ്പുണ്ട്. നൂറു ശതമാനം സംശുദ്ധനായിത്തന്നെ തിരിച്ചുവരുമെന്നും മന്ത്രിപറഞ്ഞു.
കഴിഞ്ഞ ഏഴിനാണ് ഗണപതിയെ ലോഡ്ജിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."