സുപ്രഭാതം അഞ്ചാം വാര്‍ഷിക കാംപയിന് തുടക്കമായി
ആലുവ: രാജ്യത്തെ കാര്‍ഷിക വിഷയങ്ങളിലും കാര്‍ഷിക മുന്നേറ്റങ്ങളെയും പ്രതിസന്ധികളെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ സുപ്രഭാതം നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമെന്ന് സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അംഗം എ.ഒ ജോണ്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ട കാര്യങ്ങളേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യാവൂ അതില്‍ മതത്തിന്റെ സ്വാധീനം ഉണ്ടാവാന്‍ പാടില്ല. ഇത് രണ്ടും ഒരു റെയിലിന്റെ രണ്ട് പാളങ്ങള്‍ പോലെ പോയാല്‍ മാത്രമേ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ഒക്കെ സംരക്ഷിച്ച് പോകാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ കൃത്യമായ നിലപാടുകളില്‍ ഊന്നിയ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്.
പുലര്‍കാലങ്ങളില്‍ വീടുകളില്‍ ഏവരുടെയും മുന്നിലെത്തുന്ന സുപ്രഭാതവും ഇന്ത്യയിലെ മാധ്യമ രംഗത്ത് ഒരു പുത്തന്‍ സംസ്‌കാരമാണ് മുന്നോട്ട് വെക്കുന്നത്. വിവിധ വിഷയങ്ങളില്‍ സംസ്‌ക്കാരത്തിലൂന്നിയ സാമൂഹിക മുന്നേറ്റത്തിന് വഴിവെക്കുന്ന നിലപാടാണ് സുപ്രഭാതം കൈക്കൊള്ളുന്നത്. സുപ്രഭാതം വാര്‍ഷിക കാംപയിനോടനുബന്ധിച്ച് ആലുവ മഹാനമി ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത ജില്ലാ നേതൃ സംഗമത്തില്‍ 2018 2019 വര്‍ഷത്തെ വാര്‍ഷിക കാംപയിനില്‍ ജില്ലയിലെ ആദ്യ വരിക്കാരനായി ചേര്‍ന്ന് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ ഫൈസിയുടെ ദുആ യോടെ ആരംംഭിച്ച ജില്ലാ നേതൃസംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ ഏഎം പരീത് അധ്യക്ഷത വഹിച്ചു.
സമസ്തത കേരള ജംഇയത്തുല്‍ ഉലമ ജില്ലാാ സെക്രട്ടറി ഓണംപിളളി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ വിഷയാവതരണം നടത്തി. റെസിഡന്റ് മാനേജര്‍ അബ്ദുള്‍ മജീദ് സ്വാഗതമാശംസിച്ചു. സമസ്ത ദക്ഷിണമേഖല ഓര്‍ഗനൈസര്‍ ഷരീഫ് ദാരിമി, സുപ്രഭാതം ഡപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദു റഹ്മാന്‍, ഷാജിഹ് ഷമീര്‍ അസ്ഹരി, സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍, സയിദ് ഷഫീക്ക് തങ്ങള്‍, എന്‍.കെ മുഹമ്മദ് ഫൈസി, അബ്ദുള്‍ ഖാദര്‍ഹുദുവി, സമദ് ദാരിമി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പതിനഞ്ച് റെയിഞ്ചിലും 22 ഞായറാഴ്ച റെയിഞ്ച്തല യോഗങ്ങള്‍ സംഘടിപ്പിച്ച് സുപ്രഭാതം വാര്‍ഷിക കാംപയിന്‍ വിജയിപ്പിക്കാനും സംഗമം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."