ആം ആദ്മിയുടെ തണലില്‍ പഞ്ചാബിന്റെ സാരഥിയാകാന്‍ സിദ്ദു
ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം രാജിവച്ച മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ നവജോത് സിംഗ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണും. 2017 ല്‍ തെരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കേജ്‌രിവാള്‍ സിദ്ദുവിനെ ക്ഷണിക്കുമെന്നും സൂചനയുണ്ട്.
അതേസമയം സിദ്ദുവിന്റെ രാജി ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കുവേണ്ടി അമൃത്‌സര്‍ നിയോജകമണ്ഡലം മാറിക്കൊടുക്കേണ്ടി വന്നതുമുതല്‍ പാര്‍ട്ടിയും സിദ്ദുവും ശീതസമരത്തിലാണ്. ജെയ്റ്റിലിയാകട്ടെ അവിടെ പരാജയപ്പെടുകയും ചെയ്തു.
പഞ്ചാബിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്- രാജിവച്ചതിനു ശേഷം സിദ്ദു ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. എപ്പോഴും ഒരു നിലപാട് എടുക്കേണ്ടത് അത്യാവശ്യമാണ്. തെറ്റിനോ ശരിക്കോ വേണ്ടിയുള്ള യുദ്ധത്തില്‍ ഒരാള്‍ക്ക് നിക്ഷ്പക്ഷനാകാന്‍ കഴിയില്ല. പഞ്ചാബിന്റെ താല്‍പര്യമാണ് പരമപ്രധാനം- സിദ്ദു പറഞ്ഞു.
സിദ്ദുവിന്റെ ഭാര്യ നവജോദ് കൗര്‍ എംഎല്‍എ സ്ഥാനം രാജിവച്ചക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ബി.ജെ.പി യാണ് സിദ്ദുവിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."