കോഴിക്കോട് മണ്ഡലം യു.ഡി.എഫിന് സുരക്ഷിതം, ആരോപണം ഉണ്ടയില്ലാ വെടി: കെ.സി അബു
കോഴിക്കോട്: യു.ഡി.എഫിന് കോഴിക്കോട് ലോക്സഭാ മണ്ഡലം സുരക്ഷിതമാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു.
പത്തു വര്‍ഷത്തെ മണ്ഡലത്തിലെ വികസന നേട്ടങ്ങളാണ് പ്രധാനമായും ചര്‍ച്ചാ വിഷയം. വോട്ടര്‍മാര്‍ക്കിടയില്‍ എം.കെ രാഘവന് എന്നും നിറഞ്ഞു നില്‍ക്കുന്നത് കൂടുതല്‍ ആത്മവിശ്വാസം നല്കുന്ന കാര്യമാണ്. ഈ ആത്മവിശ്വാസം തകര്‍ക്കാനാണ് ആസൂത്രിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പലരും രംഗത്തു വരുന്നത്. ഇത് എം.കെ രാഘവനെതിരേ വന്ന ഉണ്ടയില്ലാ വെടിയാണ്. ആരോപണങ്ങളെല്ലാം പടച്ചുണ്ടാക്കിയതാണ്.
എതിര്‍സ്ഥാനാര്‍ഥിക്ക് എടുത്തു കാണിക്കാന്‍ പറ്റിയ വികസന നേട്ടങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് രാഘവനെതിരേ ആരോപണം ഉന്നയിച്ച് അതിനെ പ്രചാരണായുധമാക്കുന്നത്. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ വിജയം ഉറപ്പിച്ച മണ്ഡലമായതിനാല്‍ സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ഇതൊന്നും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമേയല്ല. കൂടുതല്‍ ആവേശത്തോടെയാണ് യു.ഡി.എഫ് ക്യാംപ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തിഹത്യയിലൂടെ വോട്ട് നേടാമെന്നത് വ്യാമോഹമാണ്.
അതു കൊണ്ട് തന്നെ കൂടുതല്‍ കരുത്തോടെ തന്നെ എം.കെ രാഘവന് മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെടുമെന്നും നോര്‍ത്ത് മണ്ഡലത്തില്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് അവസരം ഉണ്ടാകില്ലെന്നും കെ.സി അബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."