HOME
DETAILS
MAL
കണ്‍സള്‍ട്ടന്‍സി കമ്മിഷന്: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി
backup
July 30 2020 | 03:07 AM
തിരുവനന്തപുരം: ഭൂമി കൈയില്‍ കിട്ടുന്നതുവരെ കാത്തിരുന്നാല്‍ നടക്കാതെ പോകുന്നത് വിമാനത്താവളമല്ല കണ്‍സള്‍ട്ടന്‍സി കമ്മിഷനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മറ്റെല്ലാ കണ്‍സള്‍ട്ടന്‍സി കൊള്ളയും ന്യായീകരിച്ച പോലെ വിചിത്രവും ബാലിശവുമായ വാദങ്ങളുന്നയിച്ചാണ് ശബരിമല വിമാനത്താവളത്തിന്റെ പേരിലെ കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെയും മുഖ്യമന്ത്രി വെള്ളപൂശുന്നത്. വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകുന്നതിന് മുന്‍പ് കണ്‍സള്‍ട്ടന്‍സിയെ വച്ച് കോടികള്‍ തുലച്ചതെന്തിനെന്ന കാതലായ ചോദ്യമാണ് ഉന്നയിച്ചത്. ഭൂമി കൈയില്‍ കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്താവളം പണിയണമെങ്കില്‍ ഭൂമി കൈയില്‍ കിട്ടുക തന്നെ വേണം.
പക്ഷേ അതിനു വേണ്ടി കാത്തിരുന്നാല്‍ കണ്‍സള്‍ട്ടന്‍സിയെ വച്ച് പണം തട്ടാനാവില്ല. വിമാനത്താവളമല്ല, കമ്മിഷന്റെ കാര്യമാണ് ഗണപതി കല്ല്യാണം പോലെ ആവുക. അതു നഷ്ടപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആദ്യം തന്നെ 4.6 കോടി രൂപക്ക് കണ്‍സള്‍ട്ടന്‍സിയെ വച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."