പൊതുമാപ്പ്: ഇന്ത്യക്കാര്‍ക്കായി റിയാദില്‍ പ്രത്യേക കൗണ്ടണ്ടറുകള്
റിയാദ്: സഊദിയിലെ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാനായി സഊദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടണ്ടാം മാസത്തേക്ക് കടന്നതോടെ കൂടുതല്‍ സംവിധാനങ്ങളുമായി സഊദി അധികൃതര്‍ രംഗത്ത്. ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് സഊദി അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ എംബസിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ഇന്ത്യക്കാര്‍ക്കായി പ്രത്യേകമായ കൗണ്ടണ്ടറുകള് വരെ സംവിധാനിക്കുന്നത്. റിയാദില്‍ പാസ്പോര്‍ട്ട് മേധാവി കേണല്‍ ഉസ്മാന് അബ്ദുല്ല അല്‍ ഖുറൈശിയുമായുള്ള കൂടിക്കാഴ്ചയിലാണ് സഊദി അംബാസഡര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
റിയാദിലെ ശുമേസി ഡീപോര്ട്ടേഷന് സെന്ററിലാണ് ഇന്ത്യക്കാര്‍ക്കായി പ്രത്യേക കൗണ്ടണ്ടര് ആരംഭിച്ചത്. രണ്ടണ്ട് ഹാളുകളിലായി അഞ്ചോളം കൗണ്ടണ്ടറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്ന എല്ലാവര്ക്കും പാസ്പോര്‍ട്ട്, ഔട്ട്പാസ് എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി ഇവിടെയെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകും.
അംബാസഡറുടെ നേതൃത്വത്തിലുള്ള സംഘം തര്‍ഹീല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തര്‍ഹീലി(നാടുകടത്തില്‍ കേന്ദ്രം)ലെ ഇന്ത്യക്കാരുമായി അംബാസഡറുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പുതിയ സംവിധാനം വഴി നിയമലംഘകരായ ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ നാട്ടിലെത്താനാകുമെന്ന് അംബാസഡര്‍ പറഞ്ഞു.തര്‍ഹീല്‍ പാസ്പോര്‍ട്ട് മേധാവി യുമായി നടത്തിയ ചര്‍ച്ചയില്‍ ഡി.സി.എം ഹേമന്ദ് കോട്ടല്‍വാര്‍ അടക്കമുള്ള എംബസി അധികൃതര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."