വെനസ്വല അമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ വിടുന്നു
കാരക്കാസ്: അമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സി(ഒ.എ.എസ്)ല്‍നിന്ന് വെനസ്വലെ പിന്‍വാങ്ങുന്നു. വെനസ്വലന്‍ വിദേശകാര്യ മന്ത്രി ഡെല്‍സി റോഡ്രിഗസ് ആണ് ഇക്കാര്യം ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്.
രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനു കൂട്ടായ്മ പിന്തുണ നല്‍കുന്നതായി ആരോപിച്ചാണ് വെനസ്വലയുടെ നടപടി. സംഘടനയിലെ അംഗരാഷ്ട്രങ്ങള്‍ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന് സമരത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായി റോഡ്രിഗസ് ആരോപിച്ചു.
ഒ.എ.എസ് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിനെതിരേയുള്ള തെറ്റായ നിയമവിരുദ്ധമായ നീക്കം തുടര്‍ന്നാല്‍ സമിതി വിടുന്നതടക്കമുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം നീങ്ങുമെന്ന് റോഡ്രിഗ്രസ് വ്യക്തമാക്കി. സമിതി വിടുന്ന കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."