പാട്ടാണ് ആയുധം, ഹാര്‍മോണിയമാണ് ചിഹ്നം
സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തൃശൂര്‍ നസീറാണ് വേറിട്ട പ്രചരണവുമായി വോട്ടര്‍മാരെ കൈയിലെടുക്കുന്നത്.
ഒറ്റയാള്‍ പ്രചാരണം നടത്തുന്ന നസീര്‍ പാതയോരങ്ങളില്‍ നിന്നും ഇരുന്നും കിടന്നും പാട്ടുപാടിയാണ് വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥിക്കുന്നത്. ഇതിനുമുമ്പും ഇദ്ദേഹം രണ്ട് തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. നഞ്ചന്‍കോട് റെയില്‍വേക്കും, ചുരം ബദല്റോഡിനും രാത്രിയാത്ര നിരോധനം നീക്കുന്നതിന്നുമായാണ് തന്റെ പോരാട്ടമെന്നും നസീര്‍ പറയുന്നു. തുടര്‍ച്ചയായി 13 മണിക്കൂര്‍ പാട്ടുപാടി ഗിന്നസ് റിക്കോര്‍ഡ് സ്ഥാപിച്ച വ്യക്തികൂടിയാണ് തൃശൂര്‍ നസീര്‍.
ഹാര്‍മോണിയമാണ് തൃശൂര്‍ നസീറിന്റെ ചിഹ്നം. താന്‍ വിജയിച്ചാല്‍ ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന നല്‍കുമെന്നും അനാഥരായ അമ്മമാര്‍ക്ക് തനിക്ക് ലഭിക്കുന്ന ശമ്പളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാമാസവും മെഡിക്കല്‍ ക്യാംപ് നടത്തും.ജലക്ഷാമം നേരിടുന്ന പ്രദേശത്ത് കുടിവെള്ളം എത്തിക്കും. വയനാട് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."