പോക്സോ കേസ് പ്രതി കൈവിലങ്ങോടെ കടലില്‍ ചാടി, ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല, ദുരൂഹതയെന്ന് ബന്ധുക്കള്‍
കാസര്‍കോട്: കടലില്‍ ചാടിയ പോക്സോ കേസ് പ്രതിയെ ഒരാഴ്ചയായി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. എന്നാല്‍ ഇയാളെ കാണാതായതില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ചട്ടങ്ങള്‍ ലംഘിച്ച് ആണ് വിലങ്ങ് വെച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് പ്രതിയുടെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി മഹേഷ് കസബ കടപ്പുറത്ത് കടലില്‍ ചാടിയത്. ഇയാള്‍ കുട്ലു സ്വദേശിയാണ്. കൂട്ടുകാരും പൊലിസും നോക്കി നില്‍ക്കെയാണ് തെളിവെടുപ്പിനിടെ കുതറിയോടി മഹേഷ് കൈവിലങ്ങോട് കൂടി കടലില്‍ ചാടിയത്. കടപ്പുറത്ത് ഒളിപ്പിച്ച ഫോണ്‍ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നിരുന്നത്.
കസബ കടപ്പുറത്ത് ഇന്നും മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസത്തിനകം ഹെലികോപ്റ്ററിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തുമെന്നാണ് പൊലിസ് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."