വെള്ളിയാമറ്റം പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപന സമ്മേളനം; യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും
പന്നിമറ്റം : ഇന്ന് നടക്കുന്ന വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനവും ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിക്കു.
പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ ഏകപക്ഷീയവും കൂടിയാലോചന കൂടാതെയുള്ള തീരുമാനങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുന്നത് . മന്ത്രി ഡോ. കെ.ടി. ജലീലാണ് ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 2014 ല്‍ യുഡിഎഫ് ഭരണ സമതി 5,50000 രൂപയാണ് ഓഫീസ് നവീകരണത്തിന് വകയിരുത്തിയത്. ഇത് നിര്‍വ്വഹണം നടത്തിയത് എല്‍ഡിഎഫ് ഭരണസമിതിയാണ്. എന്നാല്‍ 2018ല്‍ വീണ്ടും ഫര്‍ണീച്ചറും ടൈല്‍സും ഉള്‍പ്പടെയുള്ളവ പൊളിച്ചുമാറ്റി പുതിയത് ഇറക്കിയത് കിട്ടുന്ന കമ്മീഷന്‍ മാത്രം ലക്ഷ്യം വച്ചു കൊണ്ടാണെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നു.
ഇങ്ങനെ ജനങ്ങളുടെ നികുതി പണം ദുര്‍വിനിയോഗം ചെയ്‌തെന്നും ഇവര്‍ പറയുന്നു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്ന മരങ്ങള്‍ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ചു മുറിച്ചു മാറ്റിയെന്നും ഇതില്‍ അഴിമതി ഉണ്ടെന്നും പഞ്ചായത്തിന് ലഭിക്കേണ്ട പതിനായിരക്കണക്കിന് രൂപ നഷ്ടമായെന്നും ഇവര്‍ ആരോപിക്കുന്നു. തുടര്‍ ദിവസങ്ങളില്‍ ഭരണസമിതിയുടെ അഴിമതിയ്‌ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യുഡിഎഫ് വെള്ളിയാമറ്റം മണ്ധലം കണ്‍വീനര്‍ രാജു ഓടയ്ക്കല്‍, ചെയര്‍മാന്‍ ജോസ് മാത്യു, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ. സുബൈര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."