HOME
DETAILS
MAL
ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ 23ന്
backup
April 14 2019 | 06:04 AM
കൃഷ്ണഗിരി: ഉത്തരമേഖല അന്തര്‍ജില്ലാ മത്സരങ്ങള്‍ക്കുള്ള അണ്ടര്‍ 23, അണ്ടര്‍ 19 പെണ്‍കുട്ടികളുടെ വയനാട് ജില്ലാ ടീം സെലക്ഷന്‍ ഈമാസം 24ന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും.
ക്രിക്കറ്റ് അക്കാദമിയിലേക്കുള്ള പെണ്‍കുട്ടികളുടെ സെലക്ഷനും ഈ ദിവസം നടക്കും. 8, 9 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായാണ് സെലക്ഷന്‍ നടത്തപ്പെടുന്നത്.
താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 09 .30ന് ക്രിക്കറ്റ് കിറ്റുമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ എത്തണമെന്ന് ജില്ലാ സെക്രട്ടറി നാസര്‍ മച്ചാന്‍ അറിയിച്ചു. 04396 247 388,7034500897.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."