HOME
DETAILS

ശമ്പളം മുടങ്ങി; പ്രവാസി തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് ജാഥ നടത്തി

  
backup
July 18 2016 | 15:07 PM

march-to-bahrin-labour-department

മനാമ: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് പ്രതിഷേധ ജാഥ നടത്തി. കഴിഞ്ഞ രണ്ടു മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് 2,000ത്തോളം വരുന്ന പ്രവാസി തൊഴിലാളികള്‍ ഇവിടെ തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫിസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.

 

ഇവിടെ സനദ് പ്രവിശ്യയിലൂടെ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഏറെ പേരും ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. രണ്ട് മാസത്തോളമായി കമ്പനി വേതനം നല്‍കുന്നില്ലെന്നും അര്‍ഹതപ്പെട്ട വേതനം  ഉടനെ ലഭ്യമാക്കണമെന്നുമായിരുന്നു തൊഴില്‍ മന്ത്രാലയത്തിനു മുമ്പില്‍ തടിച്ചു കൂടിയ ഇവരുടെ പ്രധാന പരാതി.

 ഉടനെ കമ്പനിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയും പ്രശ്‌നം മന്ത്രാലയം ഇടപെട്ടു തന്നെ പരിഹരിക്കുമെന്നുമുള്ള മന്ത്രാലയം അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രമാണ് തൊഴിലാളികള്‍ പിരിഞ്ഞു പോയത്.


പിന്നീട് കമ്പനി അധികൃതരുമായി  മന്ത്രാലയം നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ കമ്പനി അംഗീകരിച്ചതായും മുടങ്ങിക്കിടക്കുന്ന വേതനം വൈകാതെ കൊടുത്ത് തീര്‍ക്കുമെന്ന് കമ്പനി അറിയിച്ചതായി തൊഴില്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.


ഈ സംഭവത്തിന്റെ പേരില്‍ ഒരു തൊഴിലാളിയെയും പിരിച്ചു വിടില്ലെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. കമ്പനി നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago