ഫലസ്തീന്‍ അതോറിറ്റി വൈദ്യുതി ഫണ്ട് പിന്‍വലിച്ചു; ഗസ്സ ഇരുട്ടില്‍
ഗസ്സ: ഫലസ്ഥീന്‍ അതോറിറ്റി വൈദ്യുതി ഫണ്ട് നിര്‍ത്തലാക്കിയതോടെ ഗസ്സ ഇരുട്ടിലേക്ക്.
ഗസ്സക്കു നല്‍കുന്ന വൈദ്യുതിക്ക് ഇനിമുതല്‍ പണമടക്കില്ലെന്ന് ഫലസ്ഥീന്‍ അതോറിറ്റി കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ അധികൃതരെ അറിയിച്ചിരിക്കുകയാണ്. ഗസ്സയുടെ നിയന്ത്രണമുള്ള ഹമാസിനോടുള്ള നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഫലസ്ഥീന്‍ അതോറിറ്റിയുടെ നടപടി. മേഖലയില്‍ ഹമാസിന്റെ സ്വാധീനം കുറക്കാനായി അതോറിറ്റി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.
ഇതിന്റെ ഭാഗമായി ഇസ്‌റാഈലില്‍നിന്നു വാങ്ങുന്ന വൈദ്യുതിക്ക് അതോറിറ്റി ജനങ്ങള്‍ക്കുമേല്‍ കരം ചുമത്തിയിരുന്നു.
ഇതിനു പിറഗസ്സയിലെ 60,000ത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഒരു കാരണവുമില്ലാതെ 30 ശതമാനമാക്കി ഫലസ്തീന്‍ അതോറിറ്റി കഴിഞ്ഞയാഴ്ച വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതിമുടക്കവും ഇസ്‌റാഈല്‍ ഉപരോധവുമെല്ലാമായി ഗസ്സ കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മേഖലയുടെ സാമ്പത്തികസ്ഥിതി സുരക്ഷിതമാക്കാന്‍ കൂട്ടായ തീരുമാനം വേണമെന്ന് വേള്‍ഡ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."