തൊഴിലാളി വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ അണിനിരക്കുക
കല്‍പ്പറ്റ: തൊഴില്‍ മേഖലയില്‍ അടുത്ത കാലത്തായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയ സമീപനങ്ങളും പുതിയ നിയമങ്ങളും ഭേദഗതികളും തികച്ചും തൊഴിലാളി വിരുദ്ധവും കുത്തകകളെ സഹായിക്കുന്ന തരത്തിലുളളതുമാണെന്ന് സൗത്ത് ഇന്‍ന്ത്യ ഫെഡറേഷന് ഓഫ് ട്രേഡ് യൂനിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ദേവരാജ് അഭിപ്രായപ്പെട്ടു.
അസംഘടിത വനിതാ തൊഴിലാളി യൂനിയന്‍ (എ.വി.ടി.യു), സൗത്ത് ഇന്‍ന്ത്യ ഫെഡറേഷന് ഓഫ് ട്രേഡ് യൂനിയന്‍സ് (എസ്.ഐ.എഫ്.ടി.യു) എന്നിവ സംയുക്തമായി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.വി.ടി.യു ജോ.സെക്രട്ടറി സുശീല കെ.പി അധ്യക്ഷയായി. സുലോചന രാമകൃഷ്ണന്, ഉഷാരവികുമാര് ഫെഡിന ബംങ്കളുരു, സ്വതന്ത്ര മീനങ്ങാടി, എലിസബത്ത് കോഴിക്കോട്, പൊന്നു തിരുനെല്ലി, ഓമന സോമന് കോട്ടയം, കാതറിന് ഡിസൂസ വയനാട്, ശാരദ കാസര്‍കോട്, സുബൈദ സ്ത്രീ ജ്വാല, ഓമന, മജേഷ് രാമന് ജ്വാല സംസാരിച്ചു. വര്‍ത്തമാന രാഷ്ട്രീയവും അസംഘടിത തൊഴില്‍ മേഖലയും എന്ന വിഷയത്തില്‍ ജ്വാലയുടെ ഡയറക്ടര്‍ സി.കെ ദിനേശന് പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."