HOME
DETAILS
MAL
മനസറിഞ്ഞ് ഫിഫ
backup
July 30 2020 | 04:07 AM
സൂറിച്ച്: കൊവിഡ് കാരണം സാമ്പത്തികമായി തകര്‍ന്ന ഫുട്‌ബോളിനെ കൈപ്പിടിച്ചുയര്‍ത്താന്‍ ഫിഫ വന്‍ സാമ്പത്തിക സഹായവുമായി രംഗത്ത്. ഫിഫയില്‍ അംഗത്വമുള്ള 211 ഫെഡറേഷനുകള്‍ക്കാണ് സഹായം ചെയ്യുന്നത്. ഫെഡറേഷനുകളിലെ പുരുഷ, വനിതാ ഫുട്‌ബോളിനെ തിരിച്ചുകൊണ്ട@ുവരുന്നതിന് വേ@ണ്ടിയാണ് ഫിഫ രംഗത്തെത്തിയിരിക്കുന്നത്.
ര@ണ്ട് മാസം മുമ്പ് തന്നെ ഫിഫ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ് വ്യക്തതയുണ്ട@ായത്. എത്ര തുക ആര്‍ക്കെല്ലാം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഫിഫ വ്യക്തമാക്കിയത്. 1.5ബില്യന്‍ ഡോളറാണ് ( 11217.0075 കോടി രൂപ) ഫിഫ സഹായ ധനമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഒരു മില്യന്‍ ഡോളര്‍ ഫിഫയില്‍ അംഗങ്ങളായ എല്ലാ ഫെഡറേഷനുകള്‍ക്കും നല്‍കും. ആവശ്യമുള്ള ഫെഡറേഷനുകള്‍ക്ക് പലിശ രഹിത വായ്പ നല്‍കും. വനിതാ ഫുട്‌ബോളിനെ പുനരുജ്ജീവിപ്പിക്കുന്നതിന് വേ@ണ്ടി അഞ്ചു ലക്ഷം ഡോളറും മാറ്റിവച്ചിട്ടു@ണ്ട്. വനിതാ ഫുട്‌ബോളിന് ആവശ്യമായ തുക മൂന്നാം ഘട്ടത്തിലായിരിക്കും നല്‍കുക.
2021 ജനുവരി മുതല്‍ ഫിഫ പ്രഖ്യാപിച്ച ഫ@ണ്ടുകള്‍ വിതരണം ചെയ്യുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും വലിയ തുക ലഭിക്കുന്നതിലൂടെ ഫുട്‌ബോള്‍ മേഖലക്ക് വീണ്ട@ും ജീവന്‍വയ്ക്കുമെന്നാണ് പ്രതീക്ഷ. കൊവിഡ് കാരണം പല രാജ്യത്തും ഫുട്‌ബോള്‍ നിലച്ച മട്ടാണ്. വനിതാ ഫുട്‌ബോള്‍ തീരെ ഇല്ലാത്ത രാജ്യങ്ങളും ഇപ്പോഴുണ്ട@്. ഇവരെയെല്ലാം തിരിച്ചുകൊണ്ട@ുവരുന്നതിന് വേ@ണ്ടിയാണ് ഫിഫ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് കാരണം ബാഴ്‌സലോണ മുതല്‍ ചെറിയ ക്ലബുകള്‍ വരെ സാമ്പത്തികമായി തകര്‍ന്നിരുന്നു. ഇത് കാരണം ലോക ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ മേഖല തന്നെ തകര്‍ന്നിരിക്കുയാണിപ്പോള്‍.നിലവില്‍ നടക്കുന്ന ട്രാന്‍സ്ഫറുകളാണെങ്കില്‍ ചെറിയ തുകകള്‍ക്ക് മത്രമാണ്. എന്തായാലും ഫിഫയുടെ സഹായം ലഭിച്ചാല്‍ എല്ലാ ഫെഡറേഷനുകള്‍ക്കും ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ മുതല്‍ പുരുഷ, വനിതാ ടീമുകളെ വീ@ണ്ടും മികച്ച രീതിയില്‍ രംഗത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല രാജ്യങ്ങളിലും കൊവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്തിയിരുന്നത്. ഇത് കാരണം വന്‍ സാമ്പത്തിക ബാധ്യതയാണ് ഓരോ ക്ലബുകള്‍ക്കും നേരിടേ@ണ്ടി വന്നിരുന്നത്. രാജ്യാന്തര മത്സരങ്ങള്‍ തീരെ ഉണ്ട@ായിട്ടില്ല. ഈ വര്‍ഷം നടക്കേ@ണ്ടിയിരുന്ന എല്ലാ രാജ്യാന്തര മത്സരവും അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണിപ്പോള്‍. ടിക്കറ്റ് തുകയായിരുന്നു എല്ലാ ക്ലബുകളുടേയും കാര്യമായ വരുമാന മാര്‍ഗം. എന്നാല്‍ ഇത് നിലച്ചതോടെയാണ് ക്ലബുകള്‍ പ്രതിസന്ധിയിലായത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പല ക്ലബുകളും താരങ്ങളോട് ശമ്പളം കുറക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.
യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന പല ക്ലബുകളിലും 500 മുതല്‍ 900 ജീവനക്കാര്‍ വരെയാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്കെല്ലാം ശമ്പള ഇനത്തില്‍ തന്നെ വന്‍തുകയാണ് ഒരുമാസം ആവശ്യമായി വരുന്നത്. ഈ തുകകളില്‍ വലിയൊരു പങ്കും അതത് രാജ്യത്തെ ഫെഡറേഷനുകളായിരുന്നു നല്‍കിയിരുന്നത്. ഫിഫയുടെ സഹായത്തിലൂടെ ഇതിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫെഡറേഷനുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."