കനത്ത മഴയും വെള്ളക്കെട്ടും കാറ്റും, ജനങ്ങള്‍ ദുരിതത്തില്‍
ചങ്ങനാശേരി: കാലവര്‍ഷം ശക്തമായതോടെ ചങ്ങനാശേരി യുടെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നു. അനേകം വീടുകള്‍ വെള്ളത്തിലായി ,എ സി റോഡ്, പുതുുവേല്‍, മൂലേ പുതുവേല്‍, നക്രാല്‍, ഇരുപ്പാ ,മനക്കച്ചിറ തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങിലാണ് ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുന്നത്.
കനത്ത വെള്ളപൊക്കത്തെ തുടര്‍ന്ന് ചങ്ങനാശേരിയില്‍ റെവന്യു വകുപ്പ് രണ്ട് ദുരിതാശ്വാസ ക്യാബുകള്‍ തുറന്നു.എന്‍ എസ് എസ് എല്‍ പി എസ്പുഴവാത്, ഗവ എല്‍ പി എസ് പെരുന്ന എന്നീ സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പ് ഞായറാഴ്ച മുതല്‍ ആരംഭിച്ചത്. പുഴവാത് ക്യാബില്‍ വെള്ളപൊക്കം മൂലം ദുരിത അനുഭവിക്കുന്ന എ സി റോഡ് ഭാഗത്തെ ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 47 അംഗങ്ങളും, പെരുന്നയില്‍ ഇരുപ്പാതോടിന് ഇരുവശമായി താമസിക്കുന്ന 40 കുടുംബഗങ്ങളില്‍ നിന്നായി 191 അംഗ ങ്ങും ക്യാബില്‍ എത്തി.
രണ്ടു ക്യാബിലുമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ചിട്ടുണ്ട്.മഴ തുടര്‍ന്നാല്‍ ആവശ്യം എങ്കില്‍ കൂടുതല്‍ ക്യാമ്പ് തുറക്കുന്നതിനുള്ള അടിയന്തിര മുന്‍കരുതലും റെവന്യു അധികാരികള്‍ സ്വീകരിച്ചിട്ടുണ്ട്.താലൂക്ക് തഹസീല്‍ദാര്‍ ജിയോ ടി മനോജ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ പോള്‍ തോമസ് ലോഗോ ,വില്ലേജ് ഓഫീസര്‍ ആന്റണി, എം ആര്‍ പ്രമോദ് എന്നിവര്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.കുറിച്ചി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.കുറിച്ചിയിലെ ചാലച്ചിറ, ആനക്കുഴി,പാട്ടശ്ശേരി,ചാണകക്കുഴി ഭാഗങ്ങളിലും തുരുത്തിയില്‍ തൂപ്പുറം, വാലടി,കുമരങ്കരി ഭാഗങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയ നിലയിലാണ്.
പല തുരുത്തുകളും വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപെട്ട നിലയിലാണ്. കൂടാതെ ഈ പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. സൗജന്യ റേഷന്‍ വിതരണം അടക്കമുള്ള സഹായങ്ങള്‍ ഏര്‍പെടുത്താന്‍ റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും വലിയ നാശനഷ്ടങ്ങള്‍ പ്രദേശത്ത് ഉണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വേണ്ട മുന്‍ കരുതലുകളും തുടര്‍ നടപടികളും സ്വീകരിച്ചു.
കുറിച്ചിയില്‍ പാഠത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വലിയ അട്ട ശല്യമാണ് ഉണ്ടാകുന്നത്. വെള്ളം വീടുകളില്‍ കൂടി കയറിയതോടെ കൊച്ചു കുട്ടികള്‍ അടക്കമുള്ളവര്‍ അട്ട ശല്യം മൂലം വിഷമിക്കുന്ന നിലയിലാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് വെള്ളം ഇറങ്ങിയതിനു ശേഷം വീണ്ടും കയറുന്നത്. ഇത് പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കൂടുതല്‍ വെള്ളക്കെട്ട് ദിവസങ്ങളോളം ഉള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശനമായി നിര്‍ദേശം നല്കിയിട്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."