HOME
DETAILS

നെന്മിനി മുഹമ്മദ് ഫൈസിയുടെ നിര്യാണത്തില്‍ അനുശോചനം

  
backup
July 18 2016 | 15:07 PM

581663

കുവൈത്ത് സിറ്റി: മലപ്പുറം നെന്മിനി മുഹമ്മദ് ഫൈസിയുടെ നിര്യാണത്തില്‍ കുവൈത്ത് കേരളാ സുന്നി മുസ്‌ലിം കൗണ്‍സില്‍ അനുശോചനം അറിയിച്ചു. സംഘടനയുടെ പ്രഥമ വൈസ് പ്രസിഡന്റും കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ രൂപീകരണ കാലം മുതല്‍ ചെയര്‍മാനുമായിരുന്നു.

കുവൈത്തിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്ത് ഒരു പതിറ്റാണ്ടോളം കാലം നിറസാന്നിധ്യമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന ഫൈസി തിങ്കളാഴ്ച രാവിലെയാണ് വിടപറഞ്ഞത്.

നെൻമിനി മുഹമ്മദ് ഫൈസിയുടെ നിര്യാണത്തിൽ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കുവൈത്തിൽ സമസ്തയുടെ സംഘടന കെട്ടിപ്പടുക്കുന്നതിലും വളർത്തുന്നതിലും കടിനാധ്വാനം ചെയ്ത നേതാവിനെയാണ് മുഹമ്മദ് ഫൈസിയുടെ നിര്യാണത്തോടെ നഷ്ടമായതെന്നു ഇവിടെ നടന്ന അനുശോചനയോഗം അഭിപ്രായപെട്ടു.

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഹംസ ബാഖവി, പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി എടയാറ്റുർ, വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, ജനറൽ സെക്രടെറി മുഹമ്മദലി പുതുപറമ്പ, ട്രഷറർ നാസർ കോഡൂർ സെക്രടെറിമാരായ ഹംസ ദാരിമി, ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, ഇ. എസ് . അബ്ദുറഹിമാൻ ഹാജി തുടങ്ങിയവർ അനുശോചന  യോഗത്തിൽ പങ്കെടുത്തു.

പരേതന്റെ പേരിലുള്ള ജനാസ നിസ്കാരവും അനുശോചന യോഗവും 22ന് വെള്ളി വൈകുന്നേരം കുവൈത്തിലെ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  17 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  17 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  17 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  17 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  17 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  17 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  17 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  17 days ago